ക്വാ​ളി​റ്റി സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ​രി​ശീ​ല​നം ന​ട​ത്തി
Friday, April 9, 2021 1:13 AM IST
ക​ൽ​പ്പ​റ്റ: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി ജി​ല്ലാ ഓ​ഫീ​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ക്വാ​ളി​റ്റി സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ​രി​ശീ​ല​നം ന​ട​ത്തി. ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ശു​പ​ത്രി​ക​ൾ​ക്ക് ക്വാ​ളി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശീ​ല​നം. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ 26 ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 48 പ്ര​തി​നി​ധി​ക​ൾ ക​ൽ​പ്പ​റ്റ ഹ​രി​ത​ഗി​രി​യി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ. ​ആ​ൻ​സി മേ​രി ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ.​ബി. അ​ഭി​ലാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് ഹെ​ൽ​ത്ത് ഏ​ജ​ൻ​സി പ്ര​തി​നി​ധി​ക​ളാ​യ ഡോ. ​വി.​വി. വി​മ​ൽ, കെ. ​അ​നി കൃ​ഷ്ണ, സി. ​ല​ത്തീ​ഫ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. കാ​രു​ണ്യ ആ​രോ​ഗ്യ​സു​ര​ക്ഷാ പ​ദ്ധ​തി ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​പി​ൻ മാ​ത്യു, ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ കോ​ഓ​ഡി​നേ​റ്റ​ർ സ​ജേ​ഷ് ഏ​ലി​യാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.