ധ​ർ​മ​പു​രി​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കാ​ട്ടു​കൊ​ന്പ​നെ മു​തു​മ​ല വ​ന​ത്തി​ൽ വി​ട്ട​താ​യി പ​രാ​തി
Friday, April 9, 2021 1:13 AM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ധ​ർ​മ​പു​രി ജി​ല്ല​യി​ലെ പൊ​ണ്ണാ​ക്ക​രം എ​രി​യൂ​ർ മേ​ഖ​ല​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കാ​ട്ടു​കൊ​ന്പ​നെ മു​തു​മ​ല വ​ന​ത്തി​ൽ വി​ട്ട​താ​യി പ​രാ​തി. ര​ണ്ട് മാ​സ​മാ​യി എ​രി​യൂ​ർ ഗ്രാ​മ​ത്തി​ൽ നാ​ശം വി​ത​ച്ചി​രു​ന്ന കാ​ട്ടാ​ന​യെ​യാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി മു​തു​മ​ല വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വി​ട്ട​ത്. ധ​ർ​മ​പു​രി റേ​ഞ്ച​ർ രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക സം​ഘ​മാ​ണ് ആ​ന​യെ വി​ട്ട​ത്. വ​ള​രെ ര​ഹ​സ്യ​മാ​യാ​ണ് കാ​ട്ടു​കൊ​ന്പ​നെ കൊ​ണ്ടു​വ​ന്ന് വി​ട്ട​ത്. സം​ഭ​വം പു​റ​ത്ത് അ​റി​ഞ്ഞാ​ൽ ഗൂ​ഡ​ല്ലൂ​ർ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്ത് വ​രു​മെ​ന്ന് ഭ​യ​ന്നാ​ണ് സം​ഭ​വം അ​തീ​വ ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രു​ന്ന​ത്. പി​ന്നീ​ട് സം​ഭ​വം പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. 20 വ​യ​സു​ള്ള കൊ​ന്പ​നാ​ന​യെ​യാ​ണ് കൊ​ണ്ടു വ​ന്ന് വി​ട്ട​ത്.