ആ​ദി​വാ​സി​ക​ൾ വോ​ട്ട് ചെ​യ്തി​ല്ലെ​ന്ന് പ​രാ​തി
Friday, April 9, 2021 1:13 AM IST
ഗൂ​ഡ​ല്ലൂ​ർ: കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യാ​യ പ​ന്ത​ല്ലൂ​ർ ഗ്ല​ൻ​റോ​ക്ക് ആ​ദി​വാ​സി ഗ്രാ​മ​ത്തി​ലെ ആ​ദി​വാ​സി​ക​ൾ ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്തി​ല്ലെ​ന്ന് പ​രാ​തി. ഇ​വി​ടെ പ​തി​മൂ​ന്ന് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്. ഇ​തി​ൽ 23 ആ​ദി​വാ​സി​ക​ൾ​ക്കാ​ണ് വോ​ട്ടു​ള്ള​ത്. ഇ​തി​ൽ മൂ​ന്ന് പേ​രാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​ർ വോ​ട്ട് ചെ​യ്തി​ട്ടി​ല്ല. വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഗ്രാ​മ​ത്തി​ലാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടേ​ക്ക് വാ​ഹ​ന സൗ​ക​ര്യ​മി​ല്ല.
ഗ്രാ​മ​ത്തി​ൽ നി​ന്ന് പ​ന്ത​ല്ലൂ​ർ മേ​ങ്കോ​റ​ഞ്ചി​ലെ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് പ​ത്ത് കി​ലോ​മീ​റ്റ​ർ ദൂ​രം ഉ​ണ്ട്. ഗ്രാ​മ​ത്തി​ൽ നി​ന്ന് പ​ത്ത് കി​ലോ​മീ​റ്റ​ർ ദൂ​രം ന​ട​ന്ന് ബൂ​ത്തി​ലെ​ത്തു​ക​യെ​ന്ന​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ള്ള കാ​ര്യ​മാ​ണ്. ആ​ദി​വാ​സി​ക​ൾ​ക്ക് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി കൊ​ടു​ക്കു​മെ​ന്ന് നേ​ര​ത്തെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും പി​ന്നീ​ട് വാ​ക്ക് പാ​ലി​ച്ചി​ല്ലെ​ന്ന് ആ​ദി​വാ​സി​ക​ൾ ആ​രോ​പി​ച്ചു.