ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കാ​ഫി​ന്‍റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Friday, April 9, 2021 1:13 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ലാ​കാ​ര​ൻ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ആ​ർ​ട്ടി​സ്റ്റ് ഫ്ര​ട്ടേ​ണി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ന്നാം വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ലെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ബ​ത്തേ​രി​യി​ൽ ന​ട​ന്നു. വാ​ർ​ഷി​കാ​ഘോ​ഷം ച​ല​ചി​ത്ര സം​വി​ധാ​യ​ക​ൻ ശ​ര​ത്ച​ന്ദ്ര​ൻ വ​യ​നാ​ട് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റീ​മ പ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നാ​ല് ക​ലാ​കാ​ര​ൻ​മാ​രു​ടെ കു​ടും​ബ​ത്തി​ന് 5000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കി. കൈ​ത​പ്രം ദാ​മോ​ദ​ര​ൻ ന​ന്പൂ​തി​രി ര​ചി​ച്ച് ശ​ര​ത് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച് കെ.​എ​സ്. ചി​ത്ര ആ​ല​പി​ച്ച കാ​ഫ് ഗീ​ത​ത്തി​ന്‍റെ ഓ​ഡി​യോ റി​ലീ​സിം​ഗ് ജോ​സി രാ​ഗ​ത​രം​ഗ് നി​ർ​വ​ഹി​ച്ചു. സാ​ബു സേ​വ്യ​ർ, പി. ​ച​ന്ദ്ര​ദാ​സ്, ആ​ൽ​വി​ൻ തോ​മ​സ്, പി.​ടി. ജ​നാ​ർ​ദ​ന​ൻ, മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.