ജി​ല്ല​യി​ൽ 31 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്: 104 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Monday, March 8, 2021 11:59 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 31 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 104 പേ​ർ രോ​ഗ​മു​ക്തി നേ​ടി. എ​ല്ലാ​വ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 27390 ആ​യി. 26053 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ൽ 1175 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ 1074 പേ​ർ വീ​ടു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്.

തെരഞ്ഞെടുപ്പ്:
ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: ഊ​ട്ടി ന​ഗ​ര​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. വോ​ട്ട​വ​കാ​ശ​ത്തെ​ക്കു​റി​ച്ചും വോ​ട്ട് ചെ​യ്യു​ന്ന രൂ​പ​ത്തെ​ക്കു​റി​ച്ചും പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​ക​യാ​ണ് പ​രി​പാ​ടി കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​ർ ജെ. ​ഇ​ന്ന​സെ​ന്‍റ് ദി​വ്യ നേ​തൃ​ത്വം ന​ൽ​കി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബാ​ബു, ക​ണ്ണ​ൻ, മു​ഹ​മ്മ​ദ് കു​ദ്റ​ത്തു​ള്ള തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.