യു​ഡി​എ​ഫ് പ​ദ​യാ​ത്ര ഇ​ന്നും നാ​ളെ​യും
Monday, March 8, 2021 11:59 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് നൂ​ൽ​പു​ഴ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നും നാ​ളെ​യും പ​ദ​യാ​ത്ര ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ആ​കെ​യു​ള്ള 17 വാ​ർ​ഡു​ക​ളി​ൽ 14, 15, 16, 17 എ​ന്നീ വാ​ർ​ഡു​ക​ൾ ഒ​ഴി​ച്ച് ബാ​ക്കി​യെ​ല്ലാം ബ​ഫ​ർ​സോ​ണ്‍ പ​രി​ധി​യി​ൽ വ​രും.
നാ​ല് ഭാ​ഗ​വും വ​ന​ത്താ​ൽ ചു​റ്റ​പ്പെ​ട്ട നൂ​ൽ​പു​ഴ നി​വാ​സി​ക​ൾ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ നി​യ​മ​വ്യ​വ​സ്ഥ​യി​ൽ ത​ന്നെ ദു​രി​തം പേ​റി​ക്കൊ​ണ്ടി​രി​ക്കു​യാ​ണ്. ബ​ഫ​ർ​സോ​ണും കൂ​ടി വ​ന്നാ​ൽ ജ​ന​ജീ​വി​തം പൂ​ർ​ണ​മാ​യും ദു​സ്സ​ഹ​മാ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ന്ന് രാ​വി​ലെ പ​ണ​യ​ന്പ​ത്ത് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. മൂ​ല​ങ്കാ​വി​ൽ സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ ന​ന്പി​ക്കൊ​ല്ലി​യി​ൽ ആ​രം​ഭി​ച്ച് ക​ല്ലൂ​രി​ൽ സ​മാ​പി​ക്കും. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി, എ​ൻ.​ഡി. അ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി കൈ​നി​ക്ക​ൽ, ജാ​ഥ ക്യാ​പ്റ്റ​ൻ ടി. ​അ​വ​റാ​ൻ, മ​ണി ചോ​യ്മൂ​ല, റോ​യ് മാ​ത്യു, എം.​സി. റ​ഷീ​ദ്, പി.​പി. ഐ​സ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.