വ​ഞ്ച​നാദി​നം ആ​ച​രി​ച്ചു
Monday, March 8, 2021 11:59 PM IST
ക​ൽ​പ്പ​റ്റ: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി വ​ഞ്ച​നാദി​നം ആ​ച​രി​ച്ചു. കേ​ര​ള​ത്തി​ലെ പെ​ണ്‍​കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​ലും വാ​ള​യാ​റി​ലെ അ​മ്മ​യ്ക്ക് നീ​തി ന​ട​പ്പാ​ക്കി കൊ​ടു​ക്കു​ന്ന​തി​ലും പി​ണ​റാ​യി സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും വാ​ള​യാ​ർ സ​ഹോ​ദ​രി​മാ​രു​ടെ ദു​രൂ​ഹ​മ​ര​ണ​ക്കേ​സ് അ​ട്ടി​മ​റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​വ​രോ​ധി​ച്ച​ത് ഈ ​സ​ർ​ക്കാ​ർ പ​റ​യു​ന്ന​തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ലു​മു​ള്ള ഇ​ര​ട്ട​ത്താ​പ്പ് ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.
സി.​പി. പു​ഷ്പ​ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി. ​വി​ജ​യ​മ്മ, ഉ​ഷാ ത​ന്പി, ച​ന്ദ്രി​ക, ഷേ​ർ​ലി സെ​ബാ​സ്റ്റ്യ​ൻ, ശാ​ന്ത​മ്മ തോ​മ​സ്, കെ.​ജി. വി​ലാ​സി​നി, കെ. ​മി​നി, നി​ത്യ ബി​ജു, ജെ​സി ജോ​ണി, ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി, ശ്രീ​ജ ബാ​ബു, അ​ജി​ത മൂ​പ്പൈ​നാ​ട്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഗ​സ്റ്റി​ൻ പു​ൽ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.