മാനന്തവാടി: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, നബാർഡ് എന്നിവ സംയുക്തമായി അന്താരാഷട്ര വനിതാ ദിനം ആഘോഷിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയിൽ നടന്ന ദിനാചരണം നബാർഡ് ജില്ലാ മാനേജർ വി. ജിഷ ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. പോൾ കൂട്ടാല അധ്യക്ഷത വഹിച്ചു. പനങ്ങണ്ടി ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപിക ആസ്യ വനിതാ ദിന സന്ദേശം നൽകി.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ പി.എ. ജോസ്, കുടുംബശ്രീ ബ്ലോക്ക് കോ ഓർഡിനേറ്റർ ഷെറിൻ ബാബു, മാനന്തവാടി രൂപത കേരള ലേബർ മൂവ്മെന്റ് പ്രസിഡന്റ് ബിജു പോൾ, മാനന്തവാടി മുനിസിപ്പാലിറ്റി കൗണ്‍സിലർ ആലിസ് സിസിൽ എന്നിവർ പ്രസംഗിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി സെമിനാർ, ഡിബേറ്റ്, മോക്ക് ഡ്രിൽ, കലാപരിപാടികൾ എന്നിവ നടത്തി. നബാർഡ് ഇ ശക്തി പ്രോഗ്രാം ആനിമേറ്റർസ്, ഡിഡിയുജികെവൈ വിദ്യാർത്ഥികൾ, ഫാഷൻ ഡിസൈനിംഗ് കോഴ്സ് വിദ്യാർത്ഥികൾ, ഡ്ബ്ല്യുഎസ്എസ്എസ് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ശ്രേയസ്
സുൽത്താൻ ബത്തേരി: ശ്രേയസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. മലങ്കര കത്തോലിക്ക സഭ പൂനെ രൂപത ബിഷപ് ഡോ.തോമസ് മാർ അന്തോണിയോസ് ഉദ്ഘാടനം ചെയ്തു.
ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാർ തോമസ് അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്ത്യുത്യർഹമായ സേവനം നടത്തിയ ഗ്രേസി ജോണ്‍, ലീല ബാലൻ, ഒ.കെ. രാധ, പണിയ സമുദായത്തിൽ നിന്നും ആദ്യമായി വെറ്ററിനറി ഡോക്ടർ ബിരുദം നേടിയ ഡോ. അഞ്ജലി, മുതിർന്ന ആദിവാസി വനിതകളായ നെല്ല തേലംപറ്റ, നാരായണി തേലംപറ്റ എന്നിവരെ ആദരിച്ചു.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ എൽസി പൗലോസ്, കൗണ്‍സിലർ വത്സ ജോസ്, ശ്രേയസ് എക്സിക്യുട്ടീവ് ഡയറക്ടർ അഡ്വ.ഫാ. ബെന്നി ഇടയത്ത്, ലില്ലി വർഗീസ്, ബിനി തോമസ്, ടിൻഷ വർഗീസ് എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: ഡോണ്‍ബോസ്കോ കോളജ് സോഷ്യൽ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാ ദിനം ആചരിച്ചു. ആചരണത്തിന്റെ ഭാഗമായി സെമിനാർ നടത്തി. വൈസ് പ്രിൻസിപ്പൽ ഫാ.ജോണ്സണ് പൊന്തേൻപള്ളി ഉദ്ഘാടനം ചെയ്തു. അജിത മേരി ക്ലാസെടുത്തു. ചുങ്കമാടം കോളനിയിലെ പെണ്‍കുട്ടികൾക്കായി സാനിട്ടറി വസ്തുക്കൾ വിതരണം ചെയ്തു.
കൽപ്പറ്റ: ജോയിന്റ് കൗണ്‍സിൽ വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രമായ സിവിൽ സ്റ്റേഷനിൽ വനിതാ ദിനം വിമൻ സല്യൂട്ട് എന്ന പേരിൽ ആചരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗണ്‍സിൽ ജില്ലാ സെക്രട്ടറി പി.എൻ. മുരളിധരൻ മുഖ്യപ്രഭാഷണം നടത്തി. സി.എം. രേഖ അധ്യക്ഷത വഹിച്ചു. എഫ്. സോഫിയ, എം.പി. ജയപ്രകാശ് , പി.എം. വിനോദ്, ലിതിൻ ജോസഫ്, ബാബുരാജ്, പി.ടി. സുജിത്, പി.കെ. അനില എന്നിവർ പ്രസംഗിച്ചു.
പുഴക്കാട്ടിരി: അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ, പുഴക്കാട്ടിരി പഞ്ചായത്തുമായും കുടുംബശ്രീ യൂണിറ്റുമായും സഹകരിച്ച് ഓണ്‍ലൈൻ ചർച്ച സംഘടിപ്പിച്ചു.
സാമൂഹിക പുരോഗതിക്ക് സ്ത്രീ ശക്തി എന്ന വിഷയത്തിൽ പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്ത ചർച്ചയിൽ നേതൃനിരയിലേക്ക് സ്ത്രീകൾ വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സാമൂഹിക രംഗത്ത് നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വിവിധ പ്രതിനിധികൾ പ്രസംഗിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഖദീജ ബീവി, സിഡിഎസ് പ്രസിഡന്റ് വനിത കൃഷ്ണൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റന്റ് സി. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
കൽപ്പറ്റ: പിഎസ്സി എംപ്ലോയീസ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാചരണം നടത്തി. ദേവഗിരി കോളജ് ബിരുദ വിദ്യാർത്ഥി ഹൃദ്യ എസ് ബിജു വിഷയാവതരണം നടത്തി. ജില്ലാ വനിതാ സബ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. വിമല അധ്യക്ഷത വഹിച്ചു. എം. ദേവകുമാർ, അബ്ദുൾ ജലീൽ, കെ.എം. റെജില, കെ.സി. സുധ എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: പനമരം ബ്ലോക്ക് പഞ്ചായത്ത്, വനിതാ ശിശുവികസന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഓഫീസുകളിൽ മുതിർന്ന വനിതാ ജീവനക്കാരികളായിരുന്നു ഓഫീസ് മേധാവിയുടെ ചുമതല നിർവഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി കെ.പി. ബീനയും തദ്ദേശസ്വയംഭരണ എൻജിനിയറിംഗ് വിഭാഗത്തിൽ പി. ശ്യാമിലിയും ഓഫീസ് മേധാവികളായി. സ്ത്രീകളുടെ അവകാശങ്ങൾ, സ്ത്രീപക്ഷ നിയമങ്ങൾ എന്നിവയെ കുറിച്ച് സബ് ജഡ്ജ് കെ. രാജേഷ് ക്ലാസെടുത്തു. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ തുല്യഭാവി കൈവരിക്കുവാൻ സ്ത്രീ നേത്യത്വം എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വനിതാ ദിനത്തോടനുബന്ധിച്ച് പനമരം ഐസിഡിഎസ് ഓഫീസ്, വണ്‍സ്റ്റോപ്പ് സെന്റർ വയനാട്, ഡിഎൽഎസ്എ വയനാട് എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്രയും സംഘടിപ്പിച്ചു. ഘോഷയാത്ര സബ് ജഡ്ജ് കെ. രാജേഷ് ഫ്ളാഗ് ഓഫ് ചെയ്തു. വുമണ്‍ പ്രോട്ടക്ഷൻ ഓഫീസർ എ. നിസ, വിവിധ വനിതാ ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, എൻസിസി, എസ്പിസി, ഒഎസ്സി, ഷെൽട്ടർ ഹോം വയനാട്, ഹരിതകർമ്മസേന, നഴ്സിംഗ് വിദ്യാർത്ഥികൾ, അധ്യാപിക വിദ്യാർത്ഥികൾ വിവിധ സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കൽപ്പറ്റയിൽ നടന്ന വനിതാദിനാചരണം വനിതാ സെൽ സബ് ഇൻസ്പെക്ടർ പി.ജെ. മേരി ഉദ്ഘാടനം ചെയ്തു. അഡ്വ.വി.എം. സിസിലി ക്ലാസ് എടുത്തു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗീകാതിക്രമം തടയൽ, നിരോധിക്കൽ, പരിഹാരം നിയമം 2013 ന്റെ കൈപുസ്തകം വസ്ത്ര വ്യാപാരശാലകളിൽ നൽകി.
രക്തദാന വാരാചരണം തുടങ്ങി
മാനന്തവാടി: ലോക വനിതാ ദിനത്തിൽ വനിതാ രക്തദാന വാരാചരണം തുടങ്ങി. ജില്ലയിലെ ആതുരാലയങ്ങളിൽ ആവശ്യമായ രക്തം എത്തിക്കുക, വനിതകളെ കൂടുതലായി രക്തദാനത്തിന് സന്നദ്ധരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് സന്നദ്ധ രക്തദാന വാരാചരണം നടക്കുന്നത്. 15 വരെയുള്ള ദിവസങ്ങളിൽ മെഡിക്കൽ കോളജായി ഉയർത്തിയ മാനന്തവാടി ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക്, ബത്തേരി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്ക്, മേപ്പാടി വിംസ് മെഡിക്കൽ കോളജ് ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിലായി രക്തംദാനം നടക്കും. 18നും 65നും ഇടയിൽ പ്രായമുള്ള 50 കിലോഗ്രാമിലേറെ ശരീരഭാരമുള്ള മറ്റ് അസുഖങ്ങളില്ലാത്ത വനിതകൾക്ക് രക്തദാനം നടത്താം.
മാനന്തവാടി ബ്ലഡ് ബാങ്കിൽ നടത്തിയ ചടങ്ങിൽ തൊണ്ടർനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മൈമൂനത്ത് ഉദ്ഘാടനം ചെയ്തു. വേയ്വ്സ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനിജ മെറിൻ ജോയി, വേയ്വ്സ് പിആർഒ ജസ്റ്റിൻ ചെഞ്ചട്ട, മാനന്തവാടി ശ്രീശങ്കര കംപ്യൂട്ടർ സെന്റർ മാനേജർ ആഷിഖ് പിലാക്കാവ്, ഷീജ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ശരണ്യ സുമേഷ്, ലിബി, ഷീജ ഫ്രാൻസിസ്, ടി.സി. റിനിമോൾ, കെ.എൻ. നിഖില, ഷിന്റ മാത്യു തുടങ്ങിയവർ ആദ്യ ദിനം രക്തം ദാനം ചെയ്തു.