നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ന്നുകൂ​ടി പേ​ര് ചേ​ർ​ക്കാം
Monday, March 8, 2021 11:59 PM IST
ക​ൽ​പ്പ​റ്റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള​ള വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള​ള അ​വ​സാ​ന അ​വ​സ​രം ഇ​ന്ന് അ​വ​സാ​നി​ക്കും. 2021 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ nsvp.in ലൂ​ടെ​യാ​ണ് പേ​ര് ചേ​ർ​ക്കേ​ണ്ട​ത്. പോ​ർ​ട്ട​ൽ തു​റ​ന്നാ​ൽ കാ​ണു​ന്ന ര​ജി​സ്ട്രേ​ഷ​ൻ ഫോ​ർ ന്യൂ ​ഇ​ല​ക്ട​ർ സെ​ല​ക്ട് ചെ​യ്ത് പു​തി​യ വോ​ട്ട​ർ​മാ​ർ​ക്ക് പേ​ര് ചേ​ർ​ക്കാം.
ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​യും വോ​ട്ട​ർ പ​ട്ടി​ക വ്യ​ത്യ​സ്ത​മാ​യ​തി​നാ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ക​ൾ ഉ​ണ്ടെ​ന്ന് വോ​ട്ട​ർ​മാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. നാ​ഷ​ണ​ൽ വോ​ട്ടേ​ഴ്സ് സ​ർ​വീ​സ് പോ​ർ​ട്ട​ലാ​യ nsvp.in ൽ ​വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു നോ​ക്കാ​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. ഒ​ന്പ​തി​ന് ശേ​ഷം വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​ൻ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മാ​ത്ര​മെ പ​രി​ഗ​ണി​ക്കു​ക​യു​ള്ളു.