യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭ​ര​ണ വി​ചാ​ര​ണ യാ​ത്ര സ​മാ​പി​ച്ചു
Monday, March 8, 2021 11:59 PM IST
ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ക്കാ​ല​മാ​യി വ​യ​നാ​ടി​നോ​ടും പ്ര​ത്യേ​കി​ച്ച് ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളോ​ടും ഇ​ട​ത് സ​ർ​ക്കാ​ർ ചെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ളെ വി​ചാ​ര​ണ ചെ​യ്തു കൊ​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി ഭ​ര​ണ വി​ചാ​ര​ണ യാ​ത്ര ന​ട​ത്തി.

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്, തു​ര​ങ്ക​പാ​ത, വ​യ​നാ​ട് പാ​ക്കേ​ജ്, വ​യ​നാ​ട് റെ​യി​ൽ​വേ തു​ട​ങ്ങി​യ​വ പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളാ​യി മാ​റി​യ അ​ഞ്ച് വ​ർ​ഷ​മാ​ണ് ക​ട​ന്ന് പോ​യ​ത്. വ​യ​നാ​ടി​ന്‍റെ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​ക്കാ​ർ തീ​ർ​ത്തും പ​രാ​ജി​ത​രാ​ണ്. വ​യ​നാ​ട് പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം വെ​റും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ആ​യു​ധം മാ​ത്ര​മാ​ണെ​ന്നും പി​എ​സ്‌​സി മു​ത​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് വ​രെ അ​ഴി​മ​തി​യു​ടെ കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്നും ജാ​ഥാ ക്യാ​പ്റ്റ​ൻ എ​ബി​ൻ മു​ട്ട​പ്പ​ള്ളി പ​റ​ഞ്ഞു.

ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​തി​നൊ​ന്ന് പ​ഞ്ചാ​യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ യാ​ത്ര​യ്ക്ക് വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ല​ഭി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത​റ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ​യു​ടെ ഫ്ളാ​ഗ് ഓ​ഫ് കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം പി.​വി. ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. പി​ണ​ങ്ങോ​ട് ടൗ​ണി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൾ റ​ഹ്മാ​ൻ, കെ​എ​സ് യു ​സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ജി​ജോ പൊ​ട്ടി​മ​ട്ട​ത്തി​ൽ, അ​ഗ​സ്റ്റി​ൻ പു​ൽ​പ്പ​ള്ളി, രോ​ഹി​ത് ബോ​ധി, അ​രു​ണ്‍ ദേ​വ്, സാ​ലി റ​ട്ട​ക്കൊ​ല്ലി, ആ​ൽ​ഫി​ൻ അ​ന്പാ​റ​യി​ൽ, സ​ജീ​വ് ചോ​മാ​ടി, ജി​നേ​ഷ് മൂ​പ്പൈ​നാ​ട്, അ​നീ​ഷ്, ജി​ത്ത് കോ​ട്ട​ത്ത​റ, ഷ​ഹീ​ർ വൈ​ത്തി​രി, സു​നീ​ർ ഇ​ത്തി​ൽ, ഷാ​ജി മേ​പ്പാ​ടി, അ​നീ​ഷ്, ഷൈ​ജു, മു​ട്ടി​ൽ, ജോ​ണി ന​ന്നാ​ട്, സി.​സി. ത​ങ്ക​ൻ, സു​രേ​ഷ്, ബാ​ബു, ബി​നു ജോ​ക്ക​ബ്, ന​ജീ​ബ് ക​ര​ണി, വി.​ജി. ഷി​ബു, അ​ഖി​ൽ ജോ​സ്, എം.​എം. ജോ​സ്, ഷാ​ജി വ​ട്ട​ത്ത​റ, റ​നീ​ഷ് കോ​ട​ത്ത​റ, ഗോ​പി​നാ​ദ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, വ​ർ​ഗീ​സ്, ജ്യോ​തി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.