ചു​ര​ത്തി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം
Monday, March 8, 2021 12:20 AM IST
താ​മ​ര​ശേ​രി: ചു​ര​ത്തി​ല്‍ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു. ഏ​ഴാം വ​ള​വി​നു താ​ഴ്ഭാ​ഗ​ത്തു നി​ന്നും അ​ടി​വാ​രം മു​ത​ലും റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഒ​റ്റ​വ​രി​യാ​യാ​ണ് ക​ട​ത്തി വി​ടു​ന്ന​ത്. ഇ​തു മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​തി രൂ​ക്ഷ​മാ​യി.

ഇ​ന്ന​ലെ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര കി​ലോ​മീ​റ്റ​റു​ക​ള്‍ നീ​ണ്ടു.​മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ​വി​ല്‍ കി​ട​ന്നാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ഭാ​ഗ​ത്തു​കൂ​ടെ ക​ട​ന്നു​പോ​യ​ത്.

ഒ​രേ സ​മ​യം ചു​ര​ത്തി​ല്‍ ര​ണ്ട് സ്ഥ​ല​ത്ത് ടാ​റിം​ഗും ഒ​രു സ്ഥ​ല​ത്ത് റോ​ഡ് ത​ക​ര്‍​ന്ന ഭാ​ഗം ന​ന്നാ​ക്കു​ന്ന പ്ര​വൃ​ത്തി​യും ന​ട​ക്കു​ന്നു​ണ്ട്. കാ​റു​ക​ള്‍ അ​ട​ക്ക​മു​ള്ള ചി​ല വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​ര്‍ നി​യ​ന്ത്ര​ണം പാ​ലി​ക്കാ​ന്‍ ത​യ്യാ​റാ​വാ​തെ റോ​ഡി​ലൂ​ടെ ക​യ​റി വ​രു​ന്ന​ത് കൂ​ടു​ത​ല്‍ ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

ചു​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ എ​ല്ലാ​വ​രും ത​യ്യാ​റാ​വ​ണ​മെ​ന്ന് പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ആ​വ​ശ്യ​പ്പെ​ട്ടു.