വി​ദ്യാ​ർ​ഥി​നിയെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ​ക്ക് ത​ട​വും പ​ിഴ​യും
Sunday, March 7, 2021 12:38 AM IST
ക​ൽ​പ്പ​റ്റ: പ​തി​നാ​ലു​കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കോ​ട​തി ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

പു​ൽ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ഭൂ​ദാ​നം പ​ള്ളി​ക്ക​ര സു​രേ​ഷ് ബാ​ബു(40), ഭൂ​ദാ​നം പാ​ല​യ്ക്ക​ൽ സു​രേ​ഷ്(43), പാ​ക്കം പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​ജു പൗ​ലോ​സ്(38), ഭൂ​ദാ​നം പ​ള്ളി​ക്ക​ര കാ​ഞ്ച​ന(56) എ​ന്നി​വ​രെ​യാ​ണ് പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​വി. രാ​ജ​കു​മാ​ര ശി​ക്ഷി​ച്ച​ത്.

പ്ര​തി​ക​ളി​ൽ സു​രേ​ഷ് ബാ​ബു​വി​നു ജീ​വ​പ​ര്യ​ന്തം ത​ട​വും 34,500 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. സു​രേ​ഷ്, സി​ജു പൗ​ലോ​സ് എ​ന്നി​വ​ർ​ക്കു 42 വ​ർ​ഷം വീ​തം ത​ട​വും 2.1 ല​ക്ഷം രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കാ​ഞ്ച​ന 15 വ​ർ​ഷം ത​ട​വ് അ​നു​വ​ഭി​ക്ക​ണം.

75,000 രൂ​പ പി​ഴ ഒ​ടു​ക്ക​ണം. പ്ര​തി​ക​ൾ പി​ഴ ഒ​ടു​ക്കി​യാ​ൽ പെ​ണ്‍​കു​ട്ടി​ക്കു ന​ൽ​ക​ണം. വി​ക്റ്റിം കോ​ന്പ​ൻ​സേ​ഷ​ൻ സ്കീം ​പ്ര​കാ​രം അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം പെ​ണ്‍​കു​ട്ടി​ക്കു ല​ഭ്യ​മാ​ക്കാ​ൻ കോ​ട​തി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​ക്കു നി​ർ​ദേ​ശം ന​ൽ​കി.

2017-18ലാ​ണ് വി​ദ്യാ​ർ​ഥി​നി പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ പ​ള്ളി​ക്ക​ര സു​രേ​ഷി​നെ​തി​രെ​യാ​ണ് ആ​ദ്യം കേ​സെ​ടു​ത്ത​ത്. കൗ​ണ്‍​സ​ലിം​ഗി​ലാ​ണ് മ​റ്റു ര​ണ്ടു പേ​ർ​കൂ​ടി പീ​ഡി​പ്പി​ച്ച​തും കാ​ഞ്ച​ന​യു​ടെ പ​ങ്കും പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ചി​ല ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ക​ളു​ടെ സം​ഘ​ടി​ത പീ​ഡ​ന​ത്തി​നു ഇ​ര​യാ​യ​താ​യും വി​ദ്യാ​ർ​ഥി​നി മൊ​ഴി ന​ൽ​കി​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി ഡി​വൈഎ​സ്പി​യാ​യി​രു​ന്ന കെ.​എം.​ ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ കേ​സ് അ​ന്വേ​ഷ​ണം. അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ടാ​യി​രു​ന്ന ഡോ.​വൈ​ഭ​വ് സ​ക്സേ​ന​യാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പോ​ക്സോ കോ​ട​തി മു​ൻ ജ​ഡ്ജി കെ. ​രാ​മ​കൃ​ഷ്ണ​നാ​ണ് വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം.​ജി.​ സി​ന്ധു ഹാ​ജ​രാ​യി.