വോ​ട്ട് ശ​ത​മാ​നം കു​റ​വു​ള്ള ബൂ​ത്തു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും
Sunday, March 7, 2021 12:36 AM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി ജി​ല്ല​യി​ൽ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​വു​ള്ള പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു. ജി​ല്ല​യി​ൽ ഉൗ​ട്ടി, ഗൂ​ഡ​ല്ലൂ​ർ, കു​ന്നൂ​ർ തു​ട​ങ്ങി​യ മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ 105 പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടിം​ഗ് ശ​ത​മാ​നം വ​ള​രെ കു​റ​വു​ള്ള​ത്. ഈ ​ബൂ​ത്തു​ക​ളി​ലാ​ണ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഇ​വി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു. ജി​ല്ല​യി​ൽ 3,845 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്. 5.80 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 868 പോ​ളിം​ഗ് ബൂ​ത്തു​ക​ളു​മു​ണ്ട്.