വ​നി​താ​ദി​നം: ആ​ദി​വാ​സി ക​ർ​ഷ​ക കും​ഭ​യെ ആ​ദ​രി​ക്കും
Sunday, March 7, 2021 12:36 AM IST
കൂ​ളി​വ​യ​ൽ: അ​ര​യ്ക്കു​താ​ഴെ ത​ള​ർ​ന്നി​ട്ടും ജൈ​വ​കൃ​ഷി വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന ആ​ദി​വാ​സി ക​ർ​ഷ​ക കും​ഭ​യെ അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​മാ​യ നാ​ളെ സൈ​ൻ ഡി​ഡി​യു ജി​കെ​വൈ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ആ​ദ​രി​ക്കും. രാ​വി​ലെ 10നു ​ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ കു​ടും​ബ​ശ്രീ ജി​ല്ലാ എ​ഡി​എം​സി വാ​സു പ്ര​ദീ​പ്, ഡി​ഡി​യു​ജി​കെ​വൈ ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ർ ജു​ബി​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

വെ​ള്ള​മു​ണ്ട കൊ​ല്ലി​യി​ൽ ആ​ദി​വാ​സി കോ​ള​നി​വാ​സി​യാ​ണ് എ​ഴു​പ​തു​കാ​രി​യാ​യ കും​ഭ. മൂ​ന്നാം വ​യ​സി​ലാ​ണ് പോ​ളി​യോ ബാ​ധി​ച്ചു അ​ര​യ്ക്കു​താ​ഴെ ത​ള​ർ​ന്ന​ത്. എ​ങ്കി​ലും കൗ​മാ​ര​കാ​ലം മു​ത​ൽ കൃ​ഷി​യി​ൽ വ്യാ​പൃ​ത​യാ​യി. പി​ൽ​ക്കാ​ല​ത്തു ബാ​ധി​ച്ച സ്ത​നാ​ർ​ബു​ദ​ത്തെ​യും അ​വ​ർ നേ​രി​ട്ടു. ശാ​രീ​രി​ക അ​വ​ശ​ത​ക​ളെ​യും വാ​ർ​ധ​ക്യ​ജ​ന്യ​രോ​ഗ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ചാ​ണ് അ​വ​ർ കൃ​ഷി​യി​ട​ത്തി​ൽ അ​ധ്വാ​നി​ക്കു​ന്ന​ത്. ജൈ​വ​രീ​തി​യി​ൽ കൃ​ഷി ന​ട​ത്തു​ന്ന കും​ഭ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്േ‍​റ​ത​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ണ്ട്.