ലോ​ക ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Sunday, March 7, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: ലോ​ക ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണ​ത്തി​ന് ഇ​ന്ന് തു​ട​ക്കം. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​ന​വും ഗ്ലോ​ക്കോ​മ നി​ർ​ണ​യ ക്യാ​ന്പും നാ​ളെ രാ​വി​ലെ 10 ന് ​പൊ​രു​ന്ന​ന്നൂ​ർ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) ഡോ.​ആ​ർ. രേ​ണു​ക നി​ർ​വ​ഹി​ക്കും. ’ലോ​കം തി​ള​ക്ക​മു​ള്ള​താ​ണ് നി​ങ്ങ​ളു​ടെ കാ​ഴ്ച സം​ര​ക്ഷി​ക്കൂ’ എ​ന്നു​ള്ള​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണ സ​ന്ദേ​ശം. ജി​ല്ലാ അ​ന്ധ​താ നി​യ​ന്ത്ര​ണ സ​മി​തി​യും ജി​ല്ലാ ആ​ശു​പ​ത്രി നേ​ത്ര​രോ​ഗ വി​ഭാ​ഗ​വും സം​യു​ക്ത​മാ​യാ​ണ് ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഗ്ലോ​ക്കോ​മ രോ​ഗം ക​ണ്ടു​പി​ടി​ക്കു​വാ​നും നി​യ​ന്ത്രി​ക്കു​വാ​നും പൊ​തു ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യും ന​ട​ത്തു​ന്ന വാ​രാ​ച​ര​ണം 13 ന് ​സ​മാ​പി​ക്കും. വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ക്കും. നാ​ളെ ഉ​ച്ച​ക്ക് മൂ​ന്ന് മു​ത​ൽ നാ​ല് വ​രെ ക​മ്മ്യൂ​ണി​റ്റി റേ​ഡി​യോ മാ​റ്റൊ​ലി​യി​ൽ ജി​ല്ലാ ഓ​ഫ് താ​ൽ​മി​ക് സ​ർ​ജ​ൻ ഡോ​ക്ട​ർ എം.​വി റൂ​ബി ത​ൽ​സ​മ​യ ഫോ​ണ്‍ ഇ​ൻ പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്കും. ഒ​ന്പ​തി​ന് രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ മു​ക്രാ​മൂ​ല ക്രി​സ്തു​രാ​ജ ച​ർ​ച്ച് ഹാ​ളി​ൽ ജി​ല്ല​യി​ലെ സ​ഞ്ച​രി​ക്കു​ന്ന നേ​ത്ര​രോ​ഗ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പ് ന​ട​ത്തും. രാ​ത്രി എ​ട്ടി​ന് ക​മ്മ്യൂ​ണി​റ്റി റേ​ഡി​യോ മാ​റ്റൊ​ലി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ൽ ഡോ. ​അ​ശ്വ​തി (സ​ഞ്ച​രി​ക്കു​ന്ന നേ​ത്ര വി​ഭാ​ഗം, ഓ​ഫ്താ​ൽ​മി​ക് സ​ർ​ജ​ൻ )നേ​ത്ര രോ​ഗ​ങ്ങ​ളും നേ​ത്ര സം​ര​ക്ഷ​ണ​വും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കും. 10 ന് ​രാ​വി​ലെ 10 ന് ​ആ​ശാ​വ​ർ​ക്കേ​ഴ്സി​നു​ള്ള ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ഡോ. ​അ​ശ്വ​തി, ഡോ. ​അ​ഭി​ലാ​ഷ് (ഡി​സ്ട്രി​ക്ട് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ​പി​സി​ബി) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​രു​ന്ന​ന്നൂ​ർ സി​എ​ച്ച്സി​യി​ൽ ന​ട​ത്തും. തു​ട​ർ​ന്ന് ഉ​ച്ച​ക്ക് 1.10 ന് ​റേ​ഡി​യോ മ​റ്റൊ​ലി​യി​ൽ ജി​ല്ലാ ഓ​ഫ്താ​ൽ​മി​ക് കോ​ർ​ഡി​നേ​റ്റ​ർ ബീ​ന ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കും.