പുൽപ്പള്ളി: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മാനേജ്മെന്റ് കമ്മിറ്റി വികസന സമിതി യോഗം ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മേഴ്സി ബെന്നി, പി.ഡി. സജി, നിത്യ വിജയകുമാർ, ജില്ലാ പഞ്ചായത്തംഗം ഉഷ തന്പി, എൻ.യു. ഉലഹന്നാൻ, കെ.ആർ. ജയരാജ്, എം.എ. അബുബക്കർ സിദ്ദിഖ് തങ്ങൾ, സാജൻ, ബെന്നി മാത്യു, റെജി പുളിങ്കുന്നേൽ, സി.കെ. ബാബു എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി ചെയർപേഴ്സണ്-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, കണ്വീനർ-മെഡിക്കൽ ഓഫീസർ ഡോ.തോമസ്, വൈസ് ചെയർപേഴ്സണ്-പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സണ് നിത്യ വിജയകുമാർ, അംഗങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലിപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ഗഫൂർ കാട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മേഴ്സി ബെന്നി, പി.ഡി. സജി, ജില്ലാ പഞ്ചായത്തംഗം ഉഷ തന്പി, പനമരം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനിയർ എൻ.എസ്. പ്രശാന്ത്, എൻ.യു. ഉലഹന്നാൻ, പി.എസ്. ജനാർദ്ദനൻ, പത്മനാഭൻ , ടി.ജെ. ചാക്കോച്ചൻ, കെ.ആർ. ജയരാജ്, സാജൻ മാത്യു, ബെന്നി മാത്യു, എം.എ. അബുബക്കർ സിദ്ദിഖ് തങ്ങൾ, ശോഭന സുകു, വി.എം. പൗലോസ്, റെജി പുളിങ്കുന്നേൽ, സി.കെ. ബാബു, പി.എം. ഗംഗാധരൻ എന്നിവരെ തെരഞ്ഞെടുത്തു.
റൂട്ട് മാർച്ച് നടത്തി
ഉൗട്ടി: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോത്തഗിരി ടൗണിൽ പോലീസ് റൂട്ട് മാർച്ച് നടത്തി. മാർച്ചിൽ പോലീസ്, സായുധ സേനാ വിഭാഗങ്ങൾ പങ്കെടുത്തു. ജില്ലയിലെ ഉൗട്ടി, കുന്നൂർ മേഖലകളിലും റൂട്ട് മാർച്ച് നടത്തിയിരുന്നു.
റോഡ് തകർന്നു
ഗൂഡല്ലൂർ: മഞ്ചൂർ-മൈനലാമട്ടം-തേനാട് റോഡ് തകർന്നു. പാതയിൽ മലിനജലം കെട്ടി നിൽക്കുകയും ചെയ്യുന്നുണ്ട്. വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. റോഡ് നന്നാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.