ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ കൂ​ടു​ന്നു: സ​ഹാ​യം തേ​ടി പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ
Monday, March 1, 2021 11:42 PM IST
പു​ൽ​പ്പ​ള്ളി: കോ​വി​ഡി​നെ തു​ട​ർ​ന്ന് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ളി​ൽ എ​ല്ലാ​വ​ർ​ക്കും അ​ത് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു. ഒ​രു ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​റി​ന് ഏ​ക​ദേ​ശം 40,000 ത്തോ​ളം രൂ​ച ചെ​ല​വ് വ​രും. സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് ഇ​ത് സ്വ​ന്ത​മാ​യി വാ​ങ്ങാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. നി​ല​വി​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ രോ​ഗി​ക​ൾ​ക്കും അ​ത് എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.
​മെ​ഷീ​ൻ വാ​ങ്ങി ന​ൽ​കാ​ൻ ത​യ്യാ​റു​ള്ള ഉ​ദാ​ര​മ​തി​ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​ണ് പു​ൽ​പ്പ​ള്ളി കാ​രു​ണ്യ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 9446253980, 8078353747.