തൊ​ഴി​ലാ​ളി ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഐ​എ​ൻ​ടി​യു​സി പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Monday, March 1, 2021 11:42 PM IST
ക​ൽ​പ്പ​റ്റ: ഇ​ന്ന് ന​ട​ക്കു​ന്ന മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കൊ​ണ്ട് പ്ര​ക്ഷോ​ഭ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​വ​ർ​ത്ത​ക ക​ണ്‍​വൻഷ​ൻ തീ​രു​മാ​നി​ച്ചു.
ചു​മ​ട്ടു​തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് മൂ​ന്നി​ന് രാ​വി​ലെ 10 ന് ​ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. ആ​റി​ന് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ൻ​ഷ​ൻ ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കും.
യു​വ​ജ​ന വ​ഞ്ച​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ട്ടി​ന് യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ക​യും പ്ര​ക്ഷോ​ഭ സ​മ​ര​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.
ക​ണ്‍​വ​ൻ​ഷ​ൻ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി. ​സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.