റോ​ഡ​രി​കി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് മ​രി​ച്ചു
Monday, March 1, 2021 8:18 PM IST
പ​ന​മ​രം: കെ​ല്ലൂ​രി​ൽ റോ​ഡ​രി​കി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും​വ​ഴി മ​രി​ച്ചു. ക​രി​ന്പു​മ്മ​ലി​ൽ പ​ര​ക്കു​നി പു​റ​ക്ക​വീ​ട്ടി​ൽ അ​ബ്ദു​ള്ള​യു​ടെ​യും-​ആ​മി​ന​യു​ടെ​യും മ​ക​നാ​യ മു​ഹ​മ്മ​ദ്(34) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് മു​ഹ​മ്മ​ദി​നെ ത​ല​യ്ക്കും കൈ​ക്കും പ​രി​ക്കേ​റ്റ നി​ല​യി​ൽ റോ​ഡ​രി​കി​ൽ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ മ​രി​ച്ചു.