മാനന്തവാടി: ഇന്ത്യൻ കൗണ്‍സിൽ ഫോർ ചൈൽഡ് വെൽഫയറിന്റെ ദേശീയ ധീരത അവാർഡ് ജേതാവ് ജയകൃഷ്ണനെ കല്ലോടി സ്കൂൾ മാനേജ്മെന്റും പിടിഎയും അനുമോദിച്ചു. ഗാന്ധിപാർക്കിൽ ആരംഭിച്ച അനുമോദന റാലി സബ്കളക്ടർ വികൽപ് ഭരദ്വാജ് ഉദ്ഘാടനം ചെയ്തു. കല്ലോടിയിൽ അനുമോദന യോഗം ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്, ജില്ലാ പഞ്ചായത്ത് മെംബർ കെ. വിജയൻ, ജോർജ് പടകൂട്ടിൽ, ലത വിജയൻ, സജി ജോണ്‍, നജീബ് മണ്ണാർ എന്നിവർ പ്രസംഗിച്ചു.
റാവുത്തർ ഭവന പദ്ധതി: വീട് കൈമാറി
പനമരം: കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡെറേഷൻ നടപ്പിലാക്കുന്ന എം.എസ്. റാവുത്തർ ഭവന പദ്ധതിയിൽ നീരട്ടാടി പള്ളിത്താഴം മാത്യുവിനു നിർമിച്ചു വീടിന്റെ താക്കോൽദാനം രാഹുൽഗാന്ധി എംപി നിർവഹിച്ചു. കോണ്‍ഫെഡെറേഷൻ സംസ്ഥാന കോ ഓർഡിനേറ്റർ സിബിക്കുട്ടി ഫ്രാൻസിസ്, ജില്ലാ പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സുധീർകുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കെ.എം. ജംഹർ, കഴിവൂർ സുരേഷ്, ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബേബി പ്രശാന്ത്, എൽദോ കെ. ഫിലിപ്പ്, കെ. ശ്രീവത്സൻ, എം.എം. ബോബിൻ തുടങ്ങിയവർ പങ്കെടുത്തു.