സുൽത്താൻ ബത്തേരി: അഞ്ചുവർഷം മുന്‍പ് കോണ്‍സ് ജില്ലാ നേതൃത്വത്തിന്റെ നീതിബോധമില്ലാത്ത നിലപാടുകളോടു പ്രതികരിക്കുകയും യുഡിഎഫിൽനിന്നു മാറുകയും ചെയ്ത കേരള കോണ്‍ഗ്രസ്-എം ജില്ലാ ഘടകത്തിന്റെ നിലപാട് ശരിയാണെന്നു തെളിഞ്ഞെന്നു പാർട്ടി ജില്ലാ ജനറൽ ബോഡി യോഗം വിലയിരുത്തി.
2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിൽനിന്നു ഒട്ടേറെ തിക്താനുഭവങ്ങൾ കേരള കോണ്‍ഗ്രസിനു ഉണ്ടായി. സീറ്റ് വിഭജനത്തിൽ പാർട്ടിക്കു മാന്യമായ പരിഗണന ലഭിച്ചില്ല. സ്ഥാനാർഥികളെ കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും ആസൂത്രിതമായി കാലുവാരി. ഈ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കേരള കോണ്‍ഗ്രസ്-എം വിളിച്ചുപറഞ്ഞ അതേകാര്യങ്ങളാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസിൽനിന്നു രാജിവച്ചു എൽജെഡിയിൽ ചേർന്ന ഡിസിസി സെക്രട്ടറിയും പറഞ്ഞതെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് കെ.ജെ. ദേവസ്യ അധ്യക്ഷത വഹിച്ചു.
ടി.എസ്. ജോർജ്, എൻ.യു. വിത്സണ്, ടി.ഡി. മാത്യു, ഈശോ എം. ചെറിയാൻ, കെ.കെ. ബേബി, എബി പൂക്കൊന്പേൽ, സെബാസ്റ്റ്യൻ ചാമക്കാല, ജോസഫ് സഖറിയാസ്, ഡെന്നി ആര്യപ്പള്ളി, റെജി ഓലിക്കരോട്ട്, ടോം ജോസഫ്, ടോമി ഇലവുങ്കൽ, സണ്ണി ജോർജ്, ജോസ് തോമസ്, സജി ജോസഫ്, കെ.എസ്. ഫിലിപ്പ്, ബേബി പുളിമൂട്ടിൽ, ലിസി ലോപ്പസ്, പി.എം. ജയശ്രീ, കെ.വി. കുര്യാക്കോസ്, സി.കെ. വിജയൻ, വി.എം. ജോസഫ് എന്നിവർ പ്രസംഗിച്ചു.