മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മു​ൻ നേ​താ​വ് സി​പി​എ​മ്മി​ൽ ചേ​ർ​ന്നു
Monday, March 1, 2021 12:05 AM IST
ക​ൽ​പ്പ​റ്റ: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. അ​ടു​ത്തു​കാ​ല​ത്തു മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ത്വ​വും ഐ​എ​ൻ​ടി​യു​സി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​സ്ഥാ​ന​വും രാ​ജി​വ​ച്ച സു​ജ​യ വേ​ണു​ഗോ​പാ​ലാ​ണ് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​ത്.
കോ​ണ്‍​ഗ്ര​സ് നേ​താ​വും കെ​ട്ടി​ട നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് (കെ​കെ​എ​ൻ​ടി​സി) ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. വേ​ണു​ഗോ​പാ​ലി​ന്‍റെ ഭാ​ര്യ​യാ​ണ് സു​ജ​യ. സി​പി​എം ക​ൽ​പ്പ​റ്റ മ​ണ്ഡ​ലം വി​ക​സ​ന വി​ളം​ബ​ര ജാ​ഥ​യ്ക്ക് മേ​പ്പാ​ടി​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ ഇ​വ​ർ പ​ങ്കെ​ടു​ത്തു. പാ​ർ​ടി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ സു​ജ​യ​യെ ഹാ​ര​മ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. നേ​തൃ​ത്വ​ത്തി​ന്‍റെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വ​വും പോ​ഷ​ക​സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ത്വ​വും രാ​ജി​വ​ച്ച​തെ​ന്നു സു​ജ​യ പ​റ​ഞ്ഞു.​ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​നി​ൽ​കു​മാ​ർ ക​ഴി​ഞ്ഞ​ദി​വ​സം പാ​ർ​ട്ടി വി​ട്ടു എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്നി​രു​ന്നു.