എ​ഐ​എ​സ്എ​ഫ് ഐ​ക്യ​ദാ​ർ​ഢ്യ പ​ദ​യാ​ത്ര ന​ട​ത്തി
Monday, March 1, 2021 12:05 AM IST
ക​ൽ​പ്പ​റ്റ: പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് എ​ഐ​എ​സ്എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ട്ടി​ലി​ൽ​നി​ന്നു ക​ൽ​പ്പ​റ്റ​യി​ലേ​ക്കു പ​ദ​യാ​ത്ര ന​ട​ത്തി. സി.​എം. ആ​ക​ർ​ഷി​നു പ​താ​ക കൈ​മാ​റി സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​ക​ര പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ദ​യാ​ത്ര​യ്ക്കു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ല​ഭി​ച്ചു. എ​ച്ച്ഐ​എം​യു​പി സ്കൂ​ൾ പ​രി​സ​ര​ത്തു സ​മാ​പ​ന സ​മ്മേ​ള​നം എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​അ​രു​ണ്‍​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ. ​അ​ഭി​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സി.​എ​സ്. സ്റ്റാ​ൻ​ലി, ഇ.​ജെ. ബാ​ബു, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി. ​യൂ​സ​ഫ്, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ദി​നേ​ശ്, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹാ​രി​സ്, സെ​ക്ര​ട്ട​റി ലെ​നി സ്റ്റാ​ൻ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​സ്ന ജോ​യ് സ്വാ​ഗ​ത​വും സി.​എം. ആ​ക​ർ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.