തെരഞ്ഞെടുപ്പ് : വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു ജ​ന​താ​ദ​ളു​ക​ൾ
Saturday, February 27, 2021 11:17 PM IST
ക​ൽ​പ്പ​റ്റ: തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു വ​യ​നാ​ടി​ന​ക​ത്തും പു​റ​ത്തും വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ് ജ​ന​താ​ദ​ൾ-​എ​സും ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളും. എ​ൽ​ജെ​ഡി എ​ന്ന ചു​രു​ക്ക​പ്പേ​രു​ള്ള ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളി​ലെ ഒ​രു വി​ഭാ​ഗം എ​റ​ണാ​കു​ളം ക​ലൂ​രി​ൽ ജ​ന​താ​ദ​ൾ-​എ​സി​ൽ ല​യി​ക്കു​ന്ന ഇ​ന്ന് കോ​ഴി​ക്കോ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം ജ​ന​താ​ദ​ൾ-​എ​സി​ലെ ഒ​രു വി​ഭാ​ഗം എ​ൽ​ജെ​ഡി​യി​ൽ ല​യി​ക്കു​ന്ന​തി​നു വേ​ദി​യാ​കു​ക​യാ​ണ്. ഇ​തി​നി​ടെ, പൊ​തു​രം​ഗ​ത്ത് അ​റി​യ​പ്പെ​ടു​ന്ന ചി​ല​രെ ഒ​പ്പം​കൂ​ട്ടി വ​യ​നാ​ട്ടി​ൽ പാ​ർ​ട്ടി​യെ ബ​ല​പ്പെ​ടു​ത്തു​ക​യു​മാ​ണ് എ​ൽ​ജെ​ഡി.

വ​യ​നാ​ട്ടി​ൽ എ​ൽ​ജെ​ഡി വി​ട്ട 50 ഓ​ളം ആ​ളു​ക​ളാ​ണ് എ​റ​ണാ​കു​ളം ല​യ​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി.​പി. വ​ർ​ക്കി, കി​സാ​ൻ ജ​ന​ത ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​വി, നേ​താ​ക്ക​ളാ​യ പി.​സി. മാ​ത്യു, എം.​എ. അ​ഗ​സ്റ്റി​ൻ, എം.​സി. രാ​ധാ​കൃ​ഷ്ണ​ൻ, ഇ.​എ. അ​ബ്ദു​ൽ​ഖാ​ദ​ർ, ടി.​ഒ. മാ​ത്യു, ഇ. ​രാ​ധാ​കൃ​ഷ്ണ​ൻ, മ​ണി പാ​ക്ക​ത്ത്, കെ.​ജി. ബാ​ബു, കെ.​എം. അ​ന്ത്രു തു​ട​ങ്ങി​യ​വ​ർ ല​യി​ക്കു​ന്ന​വ​രു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടും. ല​യ​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം ജി​ല്ല​യി​ൽ​നി​ന്നു കൂ​ടു​ത​ൽ പേ​ർ എ​ൽ​ജെ​ഡി വി​ടു​മെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ജ​ന​താ​ദ​ൾ-​എ​സി​ലെ ഒ​രു വി​ഭാ​ഗം എ​ൽ​ജെ​ഡി​യി​ൽ ല​യി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര മേ​ഖ​ലാ​സ​മ്മേ​ള​ന​മാ​ണ് ഇ​ന്നു കോ​ഴി​ക്കോ​ട് ചേ​രു​ന്ന​ത്. പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ തെ​റ്റാ​യ നി​ല​പാ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് എ​ൽ​ജെ​ഡി​യി​ൽ ചേ​രു​ന്ന​തെ​ന്നാ​ണ് ജ​ന​താ​ദ​ൾ-​എ​സ് വി​ട്ട​വ​ർ പ​റ​യു​ന്ന​ത്. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​വി. ശ്രേ​യാം​സ്കു​മാ​റി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് എ​ൽ​ജെ​ഡി വ​യ​നാ​ട് ഘ​ട​കം. എ​ന്നി​രി​ക്കെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​ർ അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ർ​ട്ടി വി​ട്ട​തു സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു വ്യ​ക്തി​പ​ര​മാ​യി​ത്ത​ന്നെ ക്ഷീ​ണ​മാ​യി.

കോ​ട്ടം നി​ക​ത്തു​ന്ന​തി​നു പാ​ർ​ട്ടി നേ​തൃ​ത്വം സ്വീ​ക​രി​ച്ച ത​ന്ത്ര​ങ്ങ​ൾ ഫ​ലം​ചെ​യ്തു​വ​രി​ക​യാ​ണ്. ദ​ളി​ത്ലീ​ഗ് നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ എ. ​ദേ​വ​കി ക​ഴി​ഞ്ഞ ദി​വ​സം എ​ൽ​ജെ​ഡി​യി​ൽ ചേ​ർ​ന്നു. ഇ​തി​നു പി​ന്നാ​ലെ ഡി​സി​സി സെ​ക്ര​ട്ട​റി​യും ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ അ​നി​ൽ​കു​മാ​ർ എ​ൽ​ജെ​ഡി​യു​ടെ ഭാ​ഗ​മാ​യി. കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​നും ബ​ത്തേ​രി ചീ​രാ​ൽ സ്വ​ദേ​ശി​യു​മാ​യ പി.​എം. ജോ​യി അ​ടു​ത്ത ദി​വ​സം എ​ൽ​ജെ​ഡി​യി​ലെ​ത്തും.

ജ​ന​താ​ദ​ൾ-​എ​സ് മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ് ജോ​യി. ജ​ന​താ​ദ​ൾ-​എ​സ് വി​ട്ട് കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി രൂ​പീ​ക​രി​ച്ചു ക​ർ​ഷ​ക​ർ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​യി കു​റ​ച്ചു​കാ​ലം സി​പി​ഐ​യു​മാ​യി സ​ഹ​ക​രി​ച്ചി​രു​ന്നു. മാ​സ​ങ്ങ​ളാ​യി സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് എ​ൽ​ജെ​ഡി​യി​ൽ ചേ​രാ​നു​ള്ള തീ​രു​മാ​നം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​നി​ൽ​കു​മാ​ർ, പി.എം.ജോ​യി, ദേ​വ​കി എ​ന്നി​വ​രു​ടെ വ​ര​വോ​ടെ ജി​ല്ല​യി​ൽ പാ​ർ​ട്ടി കൂ​ടു​ത​ൽ ക​രു​ത്തു​നേ​ടു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൽ​ജെ​ഡി നേ​തൃ​ത്വം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നു ക​ൽ​പ്പ​റ്റ സീ​റ്റ് എ​ൽ​ജെ​ഡി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. സീ​റ്റ് എ​ൽ​ജെ​ഡി​ക്കു ല​ഭി​ച്ചാ​ൽ ക​ൽ​പ്പ​റ്റ​യി​ൽ അ​നി​ൽ​കു​മാ​ർ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കാ​നു​ള്ള സാ​ധ്യ​ത രാ​ഷ്ട്രീ​യ​രം​ഗ​ത്തെ പ​ല​രും ത​ള്ളു​ന്നി​ല്ല. ശ്രേ​യാം​സ്കു​മാ​റി​ന്‍റെ കു​ടും​ബാം​ഗം സ്ഥാ​നാ​ർ​ഥി​യാ​കാ​നി​ട​യു​ണ്ടെ​ന്നു ക​രു​തു​ന്ന​വ​രും കു​റ​വ​ല്ല.