യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി
Saturday, February 27, 2021 11:17 PM IST
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​റി​ന്‍റെ പി​ൻ വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ​ക്കെ​തി​രെ സ​മ​രം ചെ​യു​ന്ന ഉ​ദ്യോ​ഗാ​ർ​ത്ഥി​ക്ക​ളെ പി​ന്തു​ണ​ച്ചും നി​രാ​ഹാ​ര സ​മ​രം തു​ട​രു​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൻ​മാ​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം, അ​മ​ൽ ജോ​യ്, ജ​ഷി​ർ പ​ള്ളി​വ​യ​ൽ, ല​യ​ണ​ൽ മാ​ത്യു, അ​ഗ​സ്റ്റി​ൻ പു​ൽ​പ്പ​ള്ളി, പി.​എം. സു​ജി​ത്ത്, റോ​ബി​ൻ പ​ന​മ​രം, അ​സീ​സ് വാ​ളാ​ട്, സാ​ലി റാ​ട്ട​ക്കൊ​ല്ലി, രാ​ഹു​ൽ ചീ​രാ​ൻ, സ​ച്ചി​ൻ പ​ന​മ​രം, സു​നീ​ർ ഇ​ത്തി​ക്ക​ൽ, ജി​ത്തു ജി​തി​ൻ, അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.