വീ​ട്ടി​മ​ര​ങ്ങ​ൾ ക​ട​ത്തി​യ വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി​യ​തു കോ​ട​തി ശ​രി​വ​ച്ചു
Saturday, February 27, 2021 11:14 PM IST
ക​ൽ​പ്പ​റ്റ: അ​ന്പ​ല​വ​യ​ൽ വി​ല്ലേ​ജി​ൽ​നി​ന്നു റി​സ​ർ​വ് ചെ​യ്ത വീ​ട്ടി​മ​ര​ങ്ങ​ൾ നി​യ​മ​വി​രു​ദ്ധ​മാ​യി മു​റി​ച്ചു​ക​ട​ത്തി​യ കേ​സി​ൽ ലോ​റി​യും ട്രാ​ക്ട​റും വ​നം വ​കു​പ്പ് ക​ണ്ടു​കെ​ട്ടി​യ​തു ജി​ല്ലാ ജ​ഡ്ജി ശ​രി​വ​ച്ചു. വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി​യ​തു ചോ​ദ്യം​ചെ​യ്തു ഉ​ട​മ​ക​ളാ​യ ബ​ത്തേ​രി സ്വ​ദേ​ശി പി.​ആ​ർ. ച​ന്ദ്ര​ൻ, വൈ​ത്തി​രി സ്വ​ദേ​ശി അ​ഭി​ലാ​ഷ് എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഹ​ർ​ജി​യി​ലാ​ണ് ജി​ല്ലാ ജ​ഡ്ജി എ. ​ഹാ​രി​സ് വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി അം​ഗീ​ക​രി​ച്ച​ത്.

സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി​യ​ത്. റി​സ​ർ​വ് ചെ​യ്ത വീ​ട്ടി​മ​രം അ​ന​ധി​കൃ​ത​മാ​യി മു​റി​ച്ചു വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്തു​ന്ന​തി​ടെ 2018 മാ​ർ​ച്ച് ഏ​ഴി​നു മേ​പ്പാ​ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റും സം​ഘ​വു​മാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കേ​ര​ള വ​നം നി​യ​മ​ത്തി​ലെ 61 എ ​വ​കു​പ്പ​നു​സ​രി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ണ്ടു​കെ​ട്ടി​യ​ത്. കേ​സി​ൽ വ​നം വ​കു​പ്പി​നു​വേ​ണ്ടി ഗ​വ.​പ്ലീ​ഡ​ർ ജോ​സ​ഫ് മാ​ത്യു ഹാ​ജ​രാ​യി.