ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Saturday, February 27, 2021 11:14 PM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ ന​ഗ​ര​സ​ഭ സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും വ​നി​ത വേ​ദി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നി​യ​മ, ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. ബോ​ർ​ഡ് സ്കൂ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് കെ. ​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട​യേ​ർ​ഡ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി. ​ര​വീ​ന്ദ്ര​ൻ ആ​രോ​ഗ്യ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​യി​ച്ചു. എം. ​ജ​മാ​ലു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​സി. ജോ​ണ്‍, പി. ​രാ​ജ​ൻ, പി.​കെ. ലീ​ലാ​ബാ​യ്, പി. ​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.