പുൽപ്പള്ളി: മുള്ളൻകൊല്ലി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പുതിയ കാലത്തിന്റെ വിദ്യഭ്യാസ ചിന്തകൾക്കനുസൃതമായി ചിട്ടപ്പെടുത്തി സയൻസ്, മാത്തമറ്റിക്സ്, ടെക്നോളജി എന്നിവയിലെ പുതിയ ആശയങ്ങൾ നൂതന സാങ്കേതിക വിദ്യയിലൂടെ കുട്ടികൾക്ക് പകർന്ന് കൊടുക്കുകയെന്ന ലക്ഷ്യത്തോടെ റോബോട്ടിക് ടൂൾകിറ്റുകൾ, 3ഡി പ്രിന്റർ, ഡ്രോണ്‍, ബയോ മെഡിക്കൽ അഗ്രി ടെക് എന്നിങ്ങനെ വ്യത്യസ്തമായ ടെക്നോളജികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഉപകരണങ്ങൾ സജ്ജമാക്കിയതാണ് അടൽ ടിങ്കറിംഗ് ലാബ്.
സ്കൂൾ മാനേജർ ഫാ. ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ, പഞ്ചായത്തംഗം മഞ്ജു ഷാജി, ഫാ. അജിൽ ചക്കാലക്കൽ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസഫിന, വർഗീസ് മുരിയൻകാവിൽ, ബാബു മരോട്ടിമൂട്ടിൽ, ബിജു പുലക്കുടി, സിൽജ ബോബൻ, പി.വി. ഗ്രേസി, ബിജു മാത്യു, മോളി വടാനയിൽ, എം.യു. മറിയാമ്മ, പി.ബി. സോണിയ എന്നിവർ പ്രസംഗിച്ചു.