കൽപ്പറ്റ: പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാർഥിനി എസ്. അനന്തിക രചിച്ച കവിതാസമാഹാരം-അയയിലൂടെ നടക്കുന്ന പെണ്ണുറുന്പുകൾ-പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ എഴുത്തുകാരി പ്രീത ജെ. പ്രിയദർശിനി പ്രകാശനം ചെയ്തു. മീനങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ഡോ.ബാവ കെ. പാലുകുന്ന് ആദ്യപ്രതി സ്വീകരിച്ചു.
കഷായം വിതരണം ചെയ്തു
ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ കൊളപ്പള്ളി, കുന്ദലാടി, അത്തിക്കുന്ന ഗവ. സ്കൂളുകളിലെ വിദ്യാർഥികൾക്ക് കഷായം വിതരണം ചെയ്തു. ഗൂഡല്ലൂർ ഉപഭോക്തൃ സമിതി, സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു വിതരണം. കൊളപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന പരിപാടിക്ക് പ്രധാനാധ്യാപകൻ മുഹമ്മദ് അമീൻ, ശിവസുബ്രഹ്മണ്യൻ, അധ്യാപകരായ സത്യമൂർത്തി, സുജിത്ത്, ശരവണകുമാർ, രവികുമാർ, രഘുപതി, സ്റ്റാലിൻ, കുന്ദലാടി ഗവ. സ്കൂളിൽ നടന്ന പരിപാടിക്ക് പ്രധാനാധ്യാപിക ശെൽവി, സുജിത്ത്, അത്തിക്കുന്ന ഗവ. സ്കൂളിൽ നടന്ന പരിപാടിക്ക് പ്രധാനാധ്യാപിക മണിയമ്മാൾ, വസന്ത്, തേൻമൊഴി, സൗമ്യ, ബാലാജി, പ്രമീള എന്നിവർ നേതൃത്വം നൽകി.