ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ എ​ത്തി​യ​തു 2,409 കോ​ടി​യു​ടെ വി​ക​സ​നം: സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ
Friday, February 26, 2021 12:03 AM IST
ക​ൽ​പ്പ​റ്റ: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ പൂ​ർ​ത്തി​യാ​ക്കി​യ​തും ന​ട​പ്പി​ലാ​ക്കു​ന്ന​തു​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ചെ​ല​വ് 2,400 കോ​ടി രൂ​പ ക​വി​യു​മെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, സി​പി​എം നേ​താ​ക്ക​ളാ​യ എം. ​മ​ധു, കെ. ​റ​ഫീ​ഖ്, സി.​എ​ച്ച്. മ​മ്മി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന വി​ക​സ​ന​ത്തെ കോ​ണ്‍​ഗ്ര​സും മു​സ്ലിം ലീ​ഗും ത​മ​സ്ക​രി​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കു​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യു​മാ​ണെ​ന്നു അ​വ​ർ ആ​രോ​പി​ച്ചു.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ മ​ണ്ഡ​ല​ത്തി​ൽ 4,695 പേ​ർ​ക്കു വീ​ടു ന​ൽ​കി. മ​ണ്ഡ​ല​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി റോ​ഡ് വി​ക​സ​ന​ത്തി​നു 1,500 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​ൽ 1,222 കോ​ടി രൂ​പ​യും കി​ഫ്ബി​യി​ൽ നി​ന്നാ​ണ്. ക​ൽ​പ്പ​റ്റ-​വാ​രാ​ന്പ​റ്റ, പ​ച്ചി​ല​ക്കാ​ട്-​മീ​ന​ങ്ങാ​ടി, മേ​പ്പാ​ടി-​ചൂ​ര​ൽ​മ​ല, പ​ച്ചി​ല​ക്കാ​ട്-​അ​രു​ണ​പ്പു​ഴ മ​ല​യോ​ര ഹൈ​വേ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന റോ​ഡു​ക​ൾ. 1,000 കോ​ടി രൂ​പ മ​തി​പ്പു​ചെ​ല​വു ക​ണ​ക്കാ​ക്കു​ന്ന ആ​ന​ക്കാം​പൊ​യി​ൽ-​ക​ള്ളാ​ടി തു​ര​ങ്ക​പ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ചു​രം ബ​ദ​ൽ പാ​ത എ​ന്ന ആ​വ​ശ്യം യാ​ഥാ​ർ​ഥ്യ​മാ​കും.

ക​ൽ​പ്പ​റ്റ ടൗ​ണ്‍ ന​വീ​ക​ര​ണ​ത്തി​നു സ​ർ​ക്കാ​ർ 20.64 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 47 കോ​ടി​യി​ൽ​പ​രം രൂ​പ​യാ​ണ് വി​നി​യോ​ഗി​ച്ച​ത്. അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ൽ മു​ണ്ടേ​രി ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്കു ഉ​യ​ർ​ത്തി. മേ​പ്പാ​ടി പോ​ളി ടെ​ക്നി​ക് കോ​ള​ജി​നു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ചു. കാ​ർ​ബ​ണ്‍ ന്യൂ​ട്ര​ൽ കോ​ഫി പാ​ർ​ക്കി​നു 150 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്ര​ള​യ​ക്കെ​ടു​തി​ക​ൾ നേ​രി​ട്ട 15,893 പേ​ർ​ക്കു 36.99 കോ​ടി രൂ​പ ല​ഭ്യ​മാ​ക്കി. ഗ​വ.​കോ​ള​ജി​ൽ സി​വി​ൽ സ​ർ​വീ​സ് കോ​ച്ചിം​ഗ് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. ഗ​വ. കോ​ള​ജി​ലും മു​ട്ടി​ൽ ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ലും പു​തി​യ കോ​ഴ്സു​ക​ൾ തു​ട​ങ്ങി. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം 250 കി​ട​ക്ക​ക​ൾ​ക്കു അ​നു​സൃ​ത​മാ​യി വ​ർ​ധി​പ്പി​ച്ചു. ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്കു മാ​ത്രം 15.45 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​തി​ൽ 1.45 കോ​ടി രൂ​പ എം​എ​ൽ​എ ഫ​ണ്ടി​ൽ​നി​ന്നാ​ണ്.

ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ന്‍റെ​യും നി​ർ​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. 54 കോ​ടി രൂ​പ​യാ​ണ് ര​ണ്ടു സ്റ്റേ​ഡി​യ​ങ്ങ​ൾ​ക്കു​മാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​നു വ​നാ​തി​ർ​ത്തി​യി​ൽ എ​ട്ടു കി​ലോ​മീ​റ്റ​ർ ക്രാ​ഷ് ഗാ​ർ​ഡ് റോ​പ് ഫെ​ൻ​സിം​ഗി​നു 4.225 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ചെ​യ്തു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി നി​ർ​മി​ക്കു​ന്ന പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ പ്ര​വൃ​ത്തി തു​ട​ങ്ങി.

വ​യ​നാ​ടി​നു സ​ർ​ക്കാ​ർ വ​ലി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ൽ​കി​യ​ത്. കാ​പ്പി കി​ലോ​ഗ്രാ​മി​നു 90 രൂ​പ താ​ങ്ങു​വി​ല നി​ശ്ച​യി​ച്ചു സം​ഭ​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. കോ​ഫി പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തു​വ​രെ കാ​പ്പി സം​ഭ​രി​ക്കാ​ൻ ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. തു​ട​ക്ക​ത്തി​ൽ കു​റ​ഞ്ഞ അ​ള​വി​ലാ​ണ് കാ​പ്പി സം​ഭ​ര​ണം. സം​ഭ​രി​ക്കു​ന്ന കാ​പ്പി​ക്കു മാ​ർ​ക്ക​റ്റ് വി​ല​യേ​ക്കാ​ൾ അ​ധി​കം ന​ൽ​കു​ന്ന തു​ക സ​ർ​ക്കാ​രും ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യും തു​ല്യ​മാ​യാ​ണ് വ​ഹി​ക്കു​ന്ന​ത്. ഇ​തു സൊ​സൈ​റ്റി​യി​ൽ അം​ഗ​ങ്ങ​ളാ​യ ക​ർ​ഷ​ക​ർ​ക്കു ഭാ​ര​മാ​കി​ല്ല.

ആ​ദി​വാ​സി ക്ഷേ​മ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി 241 മെ​ന്‍റ​ർ ടീ​ച്ച​ർ​മാ​രെ​യ നി​യ​മി​ച്ചു. പ്ര​ത്യേ​ക റി​ക്രൂ​ട്ട്മെ​ന്‍റി​ലൂ​ടെ പോ​ലീ​സ്, എ​ക്സൈ​സ് സേ​ന​ക​ളി​ൽ 295 പേ​രെ നി​യ​മി​ച്ചു. 500 ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കു ഭൂ​മി ന​ൽ​കി. തേ​യി​ല, കാ​പ്പി​ത്തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ കൂ​ടി വ​ർ​ധി​പ്പി​ച്ച​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.