സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ 2030: ത​ദ്ദേ​ശ സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സെ​മി​നാ​ർ നാ​ളെ
Friday, February 26, 2021 12:03 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്തും ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പും കി​ല​യും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ പു​തി​യ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കാ​യി നാ​ളെ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ 2030 പ്രാ​ദേ​ശി​ക അ​ജ​ണ്ട എ​ന്ന വി​ഷ​യ​ത്തി​ൽ പു​ത്തൂ​ർ​വ​യ​ൽ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി. രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ ന​ട​ക്കു​ന്ന സെ​മി​നാ​ർ സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കാ​ർ​ഷി​ക വി​നോ​ദ​സ​ഞ്ചാ​ര പ​ട്ടി​ക​വ​ർ​ഗ വി​ക​സ​നം എ​ന്ന വി​ഷ​യം എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ൻ സോ​ഷ്യ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ. ​ടി.​ആ​ർ. സു​മ, സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ൾ 2030 പ്രാ​ദേ​ശി​ക അ​ജ​ണ്ട എ​ന്ന വി​ഷ​യം കി​ല അ​സോ​സി​യേ​റ്റ് ഫെ​ലോ ഡോ.​ആ​ർ.​വി. രാ​ജേ​ഷ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ക്കും. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ധ്യ​ക്ഷ​രും ഉ​പാ​ധ്യ​ക്ഷ​രും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രും സെ​ക്ര​ട്ട​റി​മാ​രും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കും.