സി​പി​എം ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ലം വി​ക​സ​ന വി​ളം​ബ​ര​ജാ​ഥ ഇ​ന്നു തു​ട​ങ്ങും
Thursday, February 25, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: സി​പി​എം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു മു​ത​ൽ മാ​ർ​ച്ച് ഒ​ന്നു വ​രെ വി​ക​സ​ന വി​ളം​ബ​ര ജാ​ഥ ന​ട​ത്തും. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന വി​ക​സ​ന മു​ന്നേ​റ്റം ജ​ന​ങ്ങ​ളോ​ടു വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നും നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് ജാ​ഥ​യെ​ന്നു സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ജാ​ഥ ക്യാ​പ്റ്റ​ൻ കെ. ​റ​ഫീ​ഖ്, വൈ​സ് ക്യാ​പ്റ്റ​ൻ എം. ​മ​ധു, മാ​നേ​ജ​ർ സി.​എ​ച്ച്. മ​മ്മി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ചൂ​ര​ൽ​മ​ല​യി​ൽ പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ നി​ർ​വ​ഹി​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു 3.30നു ​വ​ടു​വ​ൻ​ചാ​ലി​ൽ നിന്നും ജാഥ ആ​രം​ഭി​ക്കു​ം. സ​മാ​പ​ന സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സ​മി​തി​യം​ഗം പി. ​ജ​യ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.