നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​വേ: കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന്
Thursday, February 25, 2021 11:56 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: നി​ല​ന്പൂ​ർ-​ന​ഞ്ച​ൻ​ഗോ​ഡ് റെ​യി​ൽ​വേ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. റെ​യി​ൽ​വേ ആ​ക്ഷ​ൻ ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് നു​ണ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യ​ല്ല പാ​ത നി​ർ​മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്.

കേ​ന്ദ്രം 3000 കോ​ടി അ​നു​വ​ദി​ച്ചെ​ന്നും ഈ ​തു​ക വ​ക​മാ​റ്റി​യെ​ന്നു​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. നി​ല​ന്പൂ​രി​ൽ നി​ന്നും ത​ല​ശേ​രി​യി​ൽ നി​ന്നും കേ​ര​ള​ത്തി​ന​ക​ത്ത് ക​ർ​ണാ​ട​ക അ​തി​ർ​ത്തി​വ​രെ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ കെ​ആ​ർ​ഡി​സി​യെ ഏ​ൽ​പ്പി​ക്കു​ക​യും പ്രാ​ഥ​മി​ക പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. രാ​ഹു​ൽ​ഗാ​ന്ധി​യും ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​തെ സ​ർ​ക്കാ​രി​നെ കു​റ്റം പ​റ​യു​ക​യാ​ണെ​ന്നും അ​വ​ർ​ക്ക് ര​ക്ഷാ​ക​വ​ചം ഒ​രു​ക്കു​ക​യാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി ന​ട​ത്തു​ന്ന​തെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​ജെ. ദേ​വ​സ്യ, ബേ​ബി വ​ർ​ഗീ​സ്, പി.​കെ. രാ​മ​ച​ന്ദ്ര​ൻ, കെ.​സി. യോ​ഹ​ന്നാ​ൻ, പി.​ജി. സോ​മ​നാ​ഥ​ൻ, എ​ൻ.​സി. അ​ഷ്റ​ഫ്, അ​ജ്മ​ൽ, വീ​രേ​ന്ദ്ര​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.