ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക്: യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി
Thursday, February 25, 2021 11:56 PM IST
ഗൂ​ഡ​ല്ലൂ​ർ: ത​മി​ഴ്നാ​ട് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ ബ​സ് ജീ​വ​ന​ക്കാ​രു​ടെ പ​ണി​മു​ട​ക്ക് കാ​ര​ണം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി. ബു​ധ​നാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട് വ​രെ​യാ​ണ് പ​ണി​മു​ട​ക്ക്. ഡി​എം​കെ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളി​ലെ ട്രേ​ഡ് യൂ​ണി​യ​നാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്കു​ക, എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ ഒ​രു ല​ക്ഷം ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. 21,000 ബ​സു സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​നി​ൽ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നി​ല്ല. നാ​മ​മാ​ത്ര സ​ർ​വീ​സ് മാ​ത്ര​മെ ന​ട​ത്തി​യി​രു​ന്നു​ള്ളു. ബ​സ് ഇ​ല്ലാ​ത്ത​ത് കാ​ര​ണം ജ​ന​ങ്ങ​ൾ സ​മാ​ന്ത​ര സ​ർ​വീ​സു​ക​ളെ ആ​ശ്ര​യി​ച്ചു. പ​ല​രും അ​മി​ത ചാ​ർ​ജ് ന​ൽ​കി​യാ​ണ് യാ​ത്ര ചെ​യ്ത​ത്.