മ​ല​യോ​ര സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Thursday, February 25, 2021 11:56 PM IST
കാ​വും​മ​ന്ദം: ബ​ഫ​ർ സോ​ണ്‍ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത ന​ട​ത്തു​ന്ന മ​ല​യോ​ര സം​ര​ക്ഷ​ണ യാ​ത്ര​യ്ക്ക് കാ​വും​മ​ന്ദ​ത്ത് സ്വീ​ക​ര​ണം ന​ൽ​കി.
വ​യ​നാ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലൂ​ടെ 15 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ജാ​ഥ​യു​ടെ ഏ​ഴാം ദി​വ​സ​ത്തെ സ​മാ​പ​ന​മാ​യി​രു​ന്നു കാ​വും​മ​ന്ദ​ത്ത്. ബ​ഫ​ർ സോ​ണ്‍ വി​ജ്ഞാ​പ​ന​ത്തി​ൽ നി​ന്നും പി​ന്നോ​ക്കം പോ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും ക​ർ​ഷ​ക​രു​ടെ ഭൂ​മി​യും സ്വ​ത്തും സം​ര​ക്ഷി​ക്കു​ന്ന​തി​ന് കെ​സി​വൈ​എം മു​ൻ​പ​ന്തി​യി​ലു​ണ്ടാ​കു​മെ​ന്നും സ്വീ​ക​ര​ണ​ത്തി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷി​ൻ മു​ണ്ട​ക്കാ​ത​ട​ത്തി​ൽ പ​റ​ഞ്ഞു.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി മു​ഖ്യ പ്ര​ഭാ​ക്ഷ​ണം ന​ട​ത്തി. മു​ൻ രൂ​പ​ത പ്ര​സി​ഡ​ന്‍റ് എ​ബി​ൻ മു​ട്ട​പ്പ​ള്ളി, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റ്യ​ൻ ചി​റ​യ്ക്ക​തോ​ട്ട​ത്തി​ൽ, ഫാ. ​നി​ഥേ​ഷ് ത​ല​ച്ചി​റ, സി​സ്റ്റ​ർ സാ​ലി സി​എം​സി, ജി​യോ മ​ച്ചു​കു​ഴി, അ​ബി​ന​ന്ദ് കൊ​ച്ചു​മ​ല, ടോ​ണി, ഗ്രാ​ലി​യ, ടെ​സി​ൻ വ​യ​ലി​ൽ, ജി​ജി​ന ക​റു​ത്തേ​ട​ത്ത്, ലി​ന്‍റ വ​ട​ക്കേ​ക്ക​ര, മാ​ത്യൂ​സ് തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.