കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധം ഊ​ർ​ജി​ത​മാ​ക്കു​ന്നു
Thursday, February 25, 2021 11:56 PM IST
ക​ൽ​പ്പ​റ്റ: കു​ര​ങ്ങു​പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. വ​ന​ത്തോ​ടു​ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന​വ​ർ​ക്കും വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു വ​ന​ത്തി​ൽ പോ​കു​ന്ന​വ​ർ​ക്കും കു​ര​ങ്ങു​പ​നി വാ​ക്സി​ൻ ന​ൽ​കാ​നും മ​ര​ണ​നി​ര​ക്ക് കു​റ​യ്ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള നി​ർ​ദ്ദേ​ശി​ച്ചു.
ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ​ക്ക് കു​ര​ങ്ങു​പ​നി സ്ഥി​രീ​ക​രി​ച്ച​താ​യും ക​ർ​ണാ​ട​ക അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ർ​ത്ത​ണ​മെ​ന്നും ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ.​സാ​വ​ൻ സാ​റാ മാ​ത്യു പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ രേ​ണു​ക പ​ങ്കെ​ടു​ത്തു.