ബ​ഡ്സ് സ്കൂ​ൾ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Thursday, February 25, 2021 12:36 AM IST
മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ബ​ഡ്സ് സ്കൂ​ൾ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്നും പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സ്കൂ​ൾ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്ക​ൽ, ആ​ക​ർ​ഷ​ക​മാ​യ ചു​റ്റു​മ​തി​ൽ, നി​ലം ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​ക്ക​ൽ എ​ന്നീ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
തി​രു​നെ​ല്ലി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി, തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ൽ​സ​ല​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി. വി​ജോ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മാ​രാ​യ പി. ​ച​ന്ദ്ര​ൻ, ബി.​എം. വി​മ​ല തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ റു​ഖി​യ സൈ​നു​ദ്ദീ​ൻ, പി.​എ​ൻ. ഹ​രീ​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​സൗ​മി​നി, മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ഡാ​നി​യേ​ൽ ജോ​ർ​ജ്, സ​തീ​ഷ് കു​മാ​ർ, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ എം. ​മു​ര​ളീ​ധ​ര​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​എ​സ്. ആ​ഷി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.