വ​യ​നാ​ട്ടി​ൽ വി​ദേ​ശ കീ​ട​ത്തി​ന്‍റെ ആ​ക്ര​മ​ണം സ്ഥി​രീ​ക​രി​ച്ചു
Thursday, February 25, 2021 12:36 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടാ​ള​പ്പു​ഴു​വി​ന്‍റെ ഗ​ണ​ത്തി​ൽ​പ്പെ​ട്ട ശ​ത്രു​കീ​ട​ത്തി​ന്‍റെ ആ​ക്ര​മ​ണം വ​യ​നാ​ട്ടി​ൽ സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി ബ്ലോ​ക്കു​ക​ളി​ൽ ചോ​ളം, വാ​ഴ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കീ​ട​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു മു​ത​ൽ നാ​ലു വ​രെ മാ​സം പ്രാ​യ​മു​ള്ള നേ​ന്ത്ര​ൻ വാ​ഴ​ക​ളെ​യും ഇ​വ ആ​ക്ര​മി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഉ​ത്ത​ര, ദ​ക്ഷി​ണ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ചോ​ളം കൃ​ഷി​ക്കു ഭീ​ഷ​ണി​യാ​യ കീ​ട​ത്തെ
2018ൽ ​ക​ർ​ണാ​ട​ക​യി​ലെ ചി​ക്ക​ബ​ല്ലാ​പ്പൂ​രി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ല​വി​ൽ രാ​ജ്യ​ത്തെ 20ൽ​പ​രം സം​സ്ഥാ​ന​ങ്ങ​ളി​ൽ ധാ​ന്യ​വി​ള​ക​ൾ​ക്ക് ഇ​വ ഭീ​ഷ​ണി​യാ​ണ്. സം​സ്ഥാ​ന​ത്ത് തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ ചോ​ളം കൃ​ഷി​ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കീ​ട​ത്തെ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.
ചോ​ളം, വാ​ഴ ക​ർ​ഷ​ക​ർ കൂ​ന്പി​ല​യി​ലും പോ​ള​ക​ളി​ലും പു​ഴു​വി​ന്‍റെ വി​സ​ർ​ജ്യ​വ​സ്തു​ക്ക​ൾ നി​റ​ഞ്ഞ ദ്വാ​ര​ങ്ങ​ൾ, ഇ​ല​ക​ളി​ൽ മു​ൻ​പ് കാ​ണാ​ത്ത ആ​ക്ര​മ​ണ ല​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ കൃ​ഷി ഓ​ഫീ​സ​ർ, ഡോ. ​ഗ​വാ​സ് രാ​ഗേ​ഷ്, ക​ണ്ണാ​റ വാ​ഴ ഗ​വേ​ഷ​ണ കേ​ന്ദ്രം(9495756549), ടോം ​ചെ​റി​യാ​ൻ, കേ​ന്ദ്ര സം​യോ​ജി​ത കീ​ട നി​യ​ന്ത്ര​ണ കേ​ന്ദം, എ​റ​ണാ​കു​ളം(9447530961) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ട​ണം. നി​യ​ന്ത്ര​ണ​ത്തി​നു ജൈ​വ​കീ​ട​നാ​ശി​നി​ക​ളും മി​ത്ര കു​മി​ളു​ക​ളും ഉ​പ​യോ​ഗി​ക്കാം.