ക​ബ​നി പ്രോജ​ക്ട് ഓ​ഫീ​സു​ക​ളും ത​സ്തി​ക​ക​ളും ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ വ​ഞ്ച​ന​യെന്ന്
Thursday, February 25, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ക​ബ​നി പ്രോ​ജ​ക്ടി​നു കീ​ഴി​ൽ വ​യ​നാ​ട് ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റ് ഓ​ഫീ​സു​ക​ളും നൂ​റ്റി പ​തി​നൊ​ന്ന് ത​സ്തി​ക​ക​ളും ന​ഷ്ട​പ്പെ​ടു​ത്തി 23ന് ​ഇ​റ​ക്കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ജീ​വ​ന​ക്കാ​രോ​ടു​ള്ള വ​ഞ്ച​ന​യു​ടെ അ​വ​സാ​ന ഏ​ടാ​ണെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യാ​യ വ​യ​നാ​ട് ജി​ല്ല​യി​ലെ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കേ​ണ്ട ഒ​ട്ട​ന​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ സ​ഹാ​യ​ക​മാ​കേ​ണ്ട മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ത​സ്തി​ക​ക​ളാ​ണ് ജി​ല്ല​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത് എ​ന്ന​ത് വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം വ​ർ​ധി​പ്പി​ക്കു​ന്നു.
വ​യ​നാ​ട് പാ​ക്കേ​ജ് പോ​ലു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​തെ ക​ർ​ഷ​ക​രെ​യും വ​ഞ്ചി​ക്കു​ക​യാ​ണ് ഇ​ട​തു സ​ർ​ക്കാ​ർ ചെ​യ്ത​ത്. ന​വം​ബ​ർ ആ​ദ്യ​വാ​ര​ത്തി​ൽ ത​ന്നെ ര​ണ്ടു മാ​സ​ത്തെ ശ​ന്പ​ളം വി​ത​ര​ണം ചെ​യ്യാ​നും നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ ജീ​വ​ന​ക്കാ​രെ പു​ന​ർ നി​യ​മി​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​ത് ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു. ലാ​സ്റ്റ് ഗ്രേ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന തീ​രു​മാ​ന​മെ​ന്ന് മാ​ത്ര​മ​ല്ല ഒ​രു​പാ​ട് നി​യ​മ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​വും ജീ​വ​ന​ക്കാ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.
കോ​ട​തി വി​ധി ന​ട​പ്പി​ലാ​ക്കി എ​ന്ന് വ​രു​ത്തി തീ​ർ​ത്ത് ജീ​വ​ന​ക്കാ​രെ പെ​രു​വ​ഴി​യി​ലാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മോ​ബി​ഷ് പി. ​തോ​മ​സ്, സെ​ക്ര​ട്ട​റി കെ.​എ. മു​ജീ​ബ്, ട്ര​ഷ​റ​ർ കെ.​ടി. ഷാ​ജി എ​ന്നി​വ​ർ ആ​രോ​പി​ച്ചു.