ആ​ദ്യ​ഘ​ട്ട കാ​പ്പി​ക്കു​രു സം​ഭ​ര​ണ ചു​മ​ത​ല ബ്ര​ഹ്മ​ഗി​രി​ക്ക്
Thursday, February 25, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല ന​ൽ​കി കാ​പ്പി​ക്കു​രു സം​ഭ​രി​ക്കു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട ചു​മ​ത​ല ബ്ര​ഹ്മ​ഗി​രി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​ക്ക്. 2022 അ​വ​സാ​ന​ത്തോ​ടെ വ​യ​നാ​ട്ടി​ൽ കോ​ഫി പാ​ർ​ക്ക് യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തു​വ​രെ​യാ​ണ് സം​ഭ​ര​ണ ചു​മ​ത​ല.
നി​ല​വി​ൽ കി​ലോ ഗ്രാ​മി​ന് 65 രൂ​പ വി​പ​ണി വി​ല​യു​ള്ള കാ​പ്പി​ക്കു​രു​വി​ൽ നി​ന്നും ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള​വ 90 രൂ​പ നി​ര​ക്കി​ൽ സം​ഭ​രി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​പ​ണി വി​ല​യും സം​ഭ​ര​ണ വി​ല​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം 25 രൂ​പ​യാ​ണ്. 10 കോ​ടി പ​രി​ധി നി​ശ്ച​യി​ച്ച് ബ്ര​ഹ്മ​ഗി​രി​ക്ക് കി​ലോ ഗ്രാ​മി​ന് 12.50 രൂ​പ സ​ർ​ക്കാ​ർ സ​ബ്സി​ഡി ന​ൽ​കും. ബ്ര​ഹ്മ​ഗി​രി​യു​ടെ സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച അ​ഞ്ച് കോ​ടി ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം ത​ന്നെ ന​ൽ​കും. കാ​പ്പി​പ്പൊ​ടി​യു​ടെ ചി​ല്ല​റ വി​ൽ​പ്പ​ന വി​ല​യു​ടെ 20 ശ​ത​മാ​ന​മെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ത്ത് ഹെ​ക്ട​റി​ൽ താ​ഴെ കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ​ക്കാ​യി​രി​ക്കും മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ക. കു​ടും​ബ​ശ്രീ​യും ബ്ര​ഹ്മ​ഗി​രി​യും സ​ഹ​ക​രി​ച്ച് 600 കോ​ഫി വൈ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ളും കി​യോ​സ്കു​ക​ളും സം​സ്ഥാ​ന​മൊ​ട്ടാ​കെ സ്ഥാ​പി​ക്കും.