മ​രം വ്യാ​പാ​രി​ക​ളെ​യും മി​ല്ലു​ട​മ​ക​ളെ​യും ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Tuesday, February 23, 2021 12:38 AM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ മൊ​ത്തം മ​രം വ്യാ​പാ​രി​ക​ളെ​യും ഈ​ർ​ച്ച മി​ല്ലു​ട​മ​ക​ളെ​യും ദ്രോ​ഹി​ക്കു​ന്ന അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള ടി​ന്പ​ർ മ​ർ​ച്ച​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ, ഓ​ൾ കേ​ര​ള സോ ​മി​ൽ ആ​ൻ​ഡ് വു​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ അ​സോ​സി​യേ​ഷ​ൻ, കേ​ര​ള സം​സ്ഥാ​ന ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
മ​രം വ്യാ​പാ​രി​ക​ളെ​യും മി​ല്ലു​ട​മ​ക​ളെ​യും ദ്രോ​ഹ​ന​ട​പ​ടി​ക​ൾ​ക്കി​ര​യാ​ക്കു​ന്ന ശ്ര​മ​ങ്ങ​ളി​ൽ നി​ന്നും അ​ധി​കൃ​ത​ർ പി​ൻ​മാ​റ​ണം. അ​ല്ലാ​ത്ത​പ​ക്ഷം തൊ​ഴി​ലാ​ളി​ക​ളെ​യും ചെ​റു​കി​ട ക​ർ​ഷ​ക​രെ​യും വ്യാ​പാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് പ്ര​ത്യ​ക്ഷ സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ എ​കെ​എ​സ്ഡ​ബ്ല്യു​ഐ​എ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. ഫ​റൂ​ഖ് മു​ഹ​മ്മ​ദ്, വൈ​ശ​ൻ ഹം​സ, ടി​ന്പ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി ജാ​ബി​ർ, കെ​എ​സ്എ​സ്ഐ​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ​ഹാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.