ഹ​രി​ത വീ​ട്, ശു​ചി​ത്വ വീ​ട്: ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി
Tuesday, February 23, 2021 12:38 AM IST
ക​ൽ​പ്പ​റ്റ: ശു​ചി​ത്വ, മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​നു​ള​ള ടീ​ൻ ഫോ​ർ ഗ്രീ​ൻ കാ​ന്പ​യി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ക​ണി​യാ​ന്പ​റ്റ വി​ദ്യാ​പു​രം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​യ്ക്കാ​ർ നി​ർ​വ​ഹി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പ​ദ്ധ​തി എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.
റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, കു​ടും​ബ​ശ്രീ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ, ക്ല​ബു​ക​ൾ, വാ​യ​ന​ശാ​ല​ക​ൾ, മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ​യെ​ല്ലാം പ​ങ്കെ​ടു​പ്പി​ച്ച് താ​ഴെ​ത്ത​ട്ടു​മു​ത​ലു​ള​ള സ​മ​ഗ്ര​മാ​യ ബോ​ധ​വ​ത്ക​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഉ​റ​വി​ട​ത്തി​ൽ ത​ന്നെ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് വെ​യ്ക്കാ​നും ഇ​വ ഹ​രി​ത ക​ർ​മ്മ സേ​ന​യ്ക്ക് കൈ​മാ​റു​ന്ന​തി​നു​ള​ള സാ​ഹ​ച​ര്യ​മൊ​രു​ക്കും. ബോ​ധ​വ​ത്ക്ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​ണ് ടീ​ൻ ഫോ​ർ ഗ്രീ​ൻ ക്യാ​ന്പ​യി​ൻ.
എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ആ​ദ്യം ന​ട​പ്പാ​ക്കി തു​ട​ങ്ങു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ മൂ​ന്ന് ത​ര​ത്തി​ൽ ത​രം​തി​രി​ച്ച് ഹ​രി​ത ക​ർ​മ്മ സേ​ന​യ്ക്ക് കൈ​മാ​റി തു​ട​ങ്ങി. ഇ​വ ക്ലീ​ൻ കേ​ര​ള ക​ന്പ​നി ഏ​റ്റെ​ടു​ക്കും. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ​യും ശു​ചി​ത്വ മി​ഷ​ന്‍റെ​യും ടീ​മം​ഗ​ങ്ങ​ൾ, ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ, ടീ​ൻ ഫോ​ർ ഗ്രീ​ൻ അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള പ്ര​ത്യേ​കം പാ​ന​ൽ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.
ച​ട​ങ്ങി​ൽ ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ​ല രാ​മ​ൻ, ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ഇ. ​സു​രേ​ഷ് ബാ​ബു, ശു​ചി​ത്വ മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​അ​നൂ​പ്, ക്ലീ​ൻ കേ​ര​ള ക​ന്പ​നി ജി​ല്ലാ മാ​നേ​ജ​ർ എ​സ്. വി​ഘ്നേ​ഷ്, വാ​ർ​ഡ് അം​ഗം കു​ഞ്ഞാ​യി​ഷ, വി​ദ്യാ​പു​രം റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ജി​ത് കു​മാ​ർ, എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ സ​ഫാ​ന ഫെ​ബി​ൻ, റി​സാ​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ​രം ന​ട​ത്തി
ഗൂ​ഡ​ല്ലൂ​ർ: നെ​ല്ലി​യാ​ളം ടാ​ൻ​ടി റേ​ഞ്ചി​ലെ ര​ണ്ടാം ഡി​വി​ഷ​നി​ലെ തൊ​ഴി​ലാ​ളി​ക​ൾ സ​മ​രം ന​ട​ത്തി. ക​റു​പ്പ് കൊ​ടി കെ​ട്ടി​യാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. ഗ്രാ​മ​ത്തി​ലേ​ക്കു​ള്ള റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ അ​ടു​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് സ​മ​ര​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.