ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്ത​ൽ: ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ ഉ​ത്ത​ര​വ്
Thursday, January 28, 2021 12:24 AM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ മെ​ഡി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വാ​യി.
ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​സ്പി​രേ​ഷ​ണ​ൽ ഗ്രൂ​പ്പ് ക​ർ​മ സ​മി​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും കോ​ട​തി അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.
വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​നു ബ​ജ​റ്റി​ൽ 300 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​യി​ട്ടു​ണ്ട്.