ക്രൈ​സ്ത​വ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: കെസി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സെ​ന​റ്റ്
Thursday, January 28, 2021 12:24 AM IST
മാ​ന​ന്ത​വാ​ടി: ക്രൈ​സ്ത​വ​രോ​ടു​ള്ള അ​വ​ഗ​ണ​ന ഭ​ര​ണാ​ധി​കാ​രി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു കെ​സി​വൈ​എം മാ​ന​ന്ത​വാ​ടി രൂ​പ​ത സെ​ന​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു. ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ ത​മ​സ്ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ലും കാ​ണാ​ൻ ക​ഴി​യു​ന്ന​തെ​ന്നു സെ​ന​റ്റ് വി​ല​യി​രു​ത്തി. സ​ർ​ക്കാ​രും വി​വി​ധ രാ​ഷ്ട്രീ​യ മു​ന്ന​ണി​ക​ളും ക്രൈ​സ്ത​വ​രോ​ടു​ള്ള സ​മീ​പ​നം പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നു അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ദ്വാ​ര​ക പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സെ​ന​റ്റി​ൽ രൂ​പ​ത​യു​ടെ 13 മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​നോ പാ​റ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബി​ബി​ൻ ചെ​ന്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ.​അ​ഗ​സ്റ്റി​ൻ ചി​റ​ക്ക​ത്തോ​ട്ടം ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റി ച​ക്കാ​ല​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും എം​സി​വൈ​എം ബ​ത്തേ​രി രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഫാ.​സാ​മു​വ​ൽ ജോ​ർ​ജ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.
കെ​സി​വൈ​എം സം​സ്ഥാ​ന സി​ൻ​ഡി​ക്ക​റ്റ് അം​ഗം എ​ബി​ൻ മു​ട്ട​പ്പ​ള്ളി, രൂ​പ​ത മു​ൻ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് പാ​നി​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​സ്റ്റ​ർ സാ​ലി സി​എം​സി, റ്റെ​സി​ൻ വ​യ​ലി​ൽ, റോ​സ്മേ​രി തേ​റു​കാ​ട്ടി​ൽ, ജി​യോ മ​ച്ചു​കു​ഴി, മേ​ബി​ൾ ജോ​യി പു​ള്ളോ​ലി​ക്ക​ൽ, റ്റി​ബി​ൻ പാ​റ​യ്ക്ക​ൽ, ഡെ​റി​ൻ കൊ​ട്ടാ​ര​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.