ക​ർ​ഷ​ക പ്ര​ക്ഷോ​ഭം: ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി
Thursday, January 28, 2021 12:24 AM IST
കോ​ട്ട​ത്ത​റ: പു​തി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ മാ​ട​ക്കു​ന്നു മു​ത​ൽ വെ​ണ്ണി​യോ​ടു​വ​രെ പ​ന്തം​കൊ​ളു​ത്തി ട്രാ​ക്ട​ർ റാ​ലി ന​ട​ത്തി. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​ജെ. ആ​ന്‍റ​ണി​ക്കു പ​ന്തം കൈ​മാ​റി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​സി. ത​ങ്ക​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് ഏ​ബ്ര​ഹാം, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​മാ​രാ​യ വി.​ആ​ർ. ബാ​ല​ൻ, എം.​കെ. അ​ഗ​സ്റ്റി​ൻ, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​ൽ. അ​നീ​ഷ്, ക​ഐ​സ്യു മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ ജോ​സ്, ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​ൻ.​ആ​ർ. ബാ​ല​ച​ന്ദ്ര​ൻ, പി.​ജെ. ജ​യിം​സ്, കെ.​കെ. സ​ണ്ണി, ഡേ​വി​ഡ് വി​ത്സ​ണ്‍, ജോ​യ​ൽ മു​ല്ലൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.