ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കെ​സി​വൈ​എം മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല
Thursday, January 28, 2021 12:23 AM IST
പു​ൽ​പ്പ​ള്ളി: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് കെ​സി​വൈ​എം മു​ള്ള​ൻ​കൊ​ല്ലി മേ​ഖ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ക്ക​ല്ലൂ​ർ ക​ട​വി​ൽ നി​ന്നും പു​ൽ​പ്പ​ള്ളി ടൗ​ണി​ലേ​ക്ക് ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ൾ തു​റ​ന്ന് കാ​ണി​ക്കു​ന്ന പ്ലോ​ട്ടു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ബൈ​ക്ക് റാ​ലി ന​ട​ത്തി. ക​ർ​ഷ​ക​സ​മ​ര​ത്തി​ന് പി​ന്തു​ണ​യോ​ടൊ​പ്പം വ​ന്യ​മൃ​ഗ ശ​ല്ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക, ദി​നം പ്ര​തി വ​ർ​ധി​ച്ചു​വ​രു​ന്ന ഇ​ന്ധ​ന വി​ല​വ​ർ​ധ​വി​ന് പ​രി​ഹാ​രം കാ​ണു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ബൈ​ക്ക് റാ​ലി.
മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​സാ​ന്‍റോ അ​ന്പ​ല​ത്ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ബി​ൻ കാ​ക്കോ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് ആ​ലു​ക്ക മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ഫ​സ് ഡി​പ്പോ​യി​ൽ, ആ​ൽ​ബി​ൽ കൂ​ട്ടു​ങ്ക​ൽ, അ​ഗ​സ്റ്റി​ൻ മേ​മാ​ട്ട്, റി​യ കു​ന്നേ​ൽ, സ​ച്ചി​ൻ സാ​ജു, ഡ​യോ​ണ എ​ഴു​മാ​യി​ൽ, ബി​ബി​ൻ ചെ​ന്പ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.