പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ര​ണ്ടി​നു തു​ട​ങ്ങും
Thursday, January 28, 2021 12:23 AM IST
ക​ൽ​പ്പ​റ്റ: മ​ല​ബാ​റി​ലെ പ്ര​സി​ദ്ധ മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ പ​ള്ളി​ക്കു​ന്ന് ലൂ​ർ​ദ്മാ​താ ദേ​വാ​ല​യ​ത്തി​ൽ 113-ാം വാ​ർ​ഷി​ക തി​രു​നാ​ൾ ഫെ​ബ്രു​വ​രി ര​ണ്ടി​നു ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​റു​ക​പ്പ​ള്ളി കൊ​ടി​യേ​റ്റും. 18നാ​ണ് സ​മാ​പ​നം.
ദി​വ്യ​കാ​രു​ണ്യ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന ഫെ​ബ്രു​വ​രി ഏ​ഴി​നു വൈ​കു​ന്നേ​രം ദി​വ്യ​ബ​ലി​ക്കു​ശേ​ഷം ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​വും വാ​ഴ്വും ഉ​ണ്ടാ​കും. 10ഉം 11​ഉം ആ​ണ് പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​ങ്ങ​ൾ. 10നു ​വൈ​കു​ന്നേ​രം ക​ണ്ണൂ​ർ രൂ​പ​ത മെ​ത്രാ​ൻ റ​വ.​ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല​യ്ക്കു സ്വീ​ക​ര​ണം. ആ​റി​നു ബി​ഷ​പി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. 11നു ​രാ​വി​ലെ 10നു ​കോ​ഴി​ക്കോ​ട് രൂ​പ​ത മെ​ത്രാ​ൻ റ​വ.​ഡോ. വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ലി​നു സ്വീ​ക​ര​ണം. 10.30നു ​പി​താ​വി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30നു ​മാ​താ​വി​ന്‍റെ ദീ​പാ​ലം​കൃ​ത​മാ​യ തി​രു​സ്വ​രൂ​പം വ​ഹി​ച്ച് ജ​ന​ര​ഹി​ത പ്ര​ദ​ക്ഷി​ണം.
തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ൽ തീ​ർ​ത്ഥാ​ട​ക​ർ​ക്കാ​യി ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ദി​വ്യ​ബ​ലി​ക്കു​ള്ള ബു​ക്കിം​ഗ് ലി​ങ്ക് 9497432108 എ​ന്ന ന​ന്പ​റി​ലെ വാ​ട്സ്ആ​പ്പ്, ടെ​ലി​ഗ്രാം എ​ന്നി​വ​യി​ലും lourdes Shrine Pallikunnu എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലും ഉ​ണ്ടാ​കും. പ​ള്ളി പ​രി​സ​ര​ത്തു ക​ച്ച​വ​ടം അ​നു​വ​ദി​ക്കി​ല്ല. നേ​ർ​ച്ച​ഭ​ക്ഷ​ണ​വും കു​ന്പ​സാ​ര​വും ഉ​ണ്ടാ​കി​ല്ല. നേ​ർ​ച്ച​കാ​ഴ്ച സ​മ​ർ​പ്പ​ണ​ത്തി​നു പ്ര​ത്യേ​ക പൂ​പ്പ​ന്ത​ൽ ര​ണ്ടു മു​ത​ൽ 18 വ​രെ പ്ര​വ​ർ​ത്തി​ക്കും. തി​രു​നാ​ൾ ദി​ന​ങ്ങ​ളി​ലെ തി​രു​ക​ർ​മ​ങ്ങ​ൾ വ​യ​നാ​ട് വി​ഷ​ൻ, യു​ട്യൂ​ബ് ചാ​ന​ലു​ക​ളി​ലും lourdes Shrine Pallikunnu എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ലും ഉ​ണ്ടാ​കും. തീ​ർ​ത്ഥാ​ക​ർ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണം.