സ്വസ്ഥതയോടെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന സാ​മൂ​ഹി​ക അ​വ​സ്ഥ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്ക​ണം: മ​ന്തി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി
Thursday, January 28, 2021 12:23 AM IST
ക​ൽ​പ്പ​റ്റ: എ​ല്ലാ​വ​ർ​ക്കും സ്വസ്ഥത യോടെ ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന സാ​മൂ​ഹി​ക അ​വ​സ്ഥ​യ്ക്കാ​യി ഓ​രോ വ്യ​ക്തി​യും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നു തു​റ​മു​ഖ-​പു​രാ​വ​സ്തു മ​ന്തി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. എ​സ്കെഎം​ജെ. സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​ഘ​ട​ന വി​ഭാ​വ​നം ചെ​യ്യു​ന്ന സ്വാ​ത​ന്ത്ര്യ​വും ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണം. ഭീ​ഷ​ണി​ക​ളും വെ​ല്ലു​വി​ളി​ക​ളും അ​തി​ജീ​വി​ച്ചു മു​ന്നോ​ട്ടു​പോ​കാ​ൻ പൗ​ര​ൻ​മാ​ർ​ക്കു ക​ഴി​യ​ണം. ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പാ​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ൾ ക​വ​രാ​ൻ ആ​രെ​യും അ​നു​വ​ദി​ക്ക​രു​ത്. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​വും ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര​മൂ​ല്യ​ങ്ങ​ളും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ ഓ​രോ വ്യ​ക്തി​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തി​നും സ്വാ​ത​ന്ത്ര്യ​ത്തി​നു​മാ​യി ജീ​വാ​ർ​പ്പ​ണം ന​ട​ത്തി​യ ധീ​ര​ദേ​ശാ​ഭി​മാ​നി​ക​ളെ മ​ന്ത്രി അ​നു​സ്മ​രി​ച്ചു.

സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി, ക​ൽ​പ്പ​റ്റ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ​യെം​തൊ​ടി മു​ജീ​ബ്, സ​ബ്ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ഡോ.​ബ​ൽ​പ്രീ​ത്സിം​ഗ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പോ​ലീ​സി​ന്‍റെ മൂ​ന്നു പ്ലാ​റ്റൂ​ണു​ക​ൾ പ​രേ​ഡ് ബേ​സ്ലൈ​നി​ൽ അ​ണി​നി​ര​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​ലീ​സ് മെ​ഡ​ൽ ല​ഭി​ച്ച ജി​ല്ലാ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് പ്ര​കാ​ശ​ൻ പി. ​പ​ട​ന്ന​യി​ൽ, ജി​ല്ലാ ഹെ​ഡ്ക്വാ​ർ​ട്ട​ർ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​കെ. മ​ധു​സൂ​ദ​ന​ൻ എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ത്ത​റ ജി​എ​ച്ച്എ​സ്എ​സി​ലെ സം​ഗീ​താ​ധ്യാ​പ​ക​ൻ കെ. ​മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ​ഭ​ക്തി ഗാ​നം ആ​ല​പി​ച്ചു. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ്രൗ​ണ്ടി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല.