ക​ൽ​പ്പ​റ്റ-​വാ​രാ​ന്പ​റ്റ റോ​ഡു​പ​ണി മു​ട​ങ്ങി: നാ​ളെ പി​ണ​ങ്ങോ​ട് ടൗ​ണി​ൽ വ​ഴി ത​ട​യു​മെ​ന്നു ആ​ക്്ഷ​ൻ ക​മ്മി​റ്റി
Monday, January 25, 2021 11:28 PM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ-​വാ​രാ​ന്പ​റ്റ റോ​ഡു​പ​ണി നി​ർ​ത്തി​വ​ച്ച​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു നാ​ളെ പി​ണ​ങ്ങോ​ട് ടൗ​ണി​ൽ ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി ത​ട​യു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ദീ​ർ​ഘ​കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം തു​ട​ങ്ങി​യ റോ​ഡു​പ​ണി മു​ട​ങ്ങാ​ൻ കാ​ര​ണം ഭൂ​വു​ട​മ​ക​ളി​ൽ ചി​ല​രു​ടെ അ​നാ​വ​ശ്യ​വാ​ദ​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​പ്പു​കേ​ടു​മാ​ണ്.
റോ​ഡു​പ​ണി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ലം ഉ​ട​മ​ക​ൾ വി​ട്ടു​ന​ൽ​കി​യ​താ​യ രേ​ഖ റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ൾ വാ​ങ്ങി​യി​ല്ല. റോ​ഡി​ൽ പ​ലേ​ട​ത്തും എ​സ്റ്റി​മേ​റ്റി​ൽ പ​റ​യു​ന്ന 12 മീ​റ്റ​ർ വീ​തി​യി​ല്ല. ഓ​വു​ചാ​ലു​ക​ളു​ടെ നി​ർ​മാ​ണ​വും അ​ശാ​സ്ത്രീ​യ​മാ​ണ്. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നാ​യി പി​ണ​ങ്ങോ​ട് ടൗ​ണി​ൽ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഏ​താ​നും കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചി​ട്ടു ഒ​ന്പ​തു​മാ​സ​മാ​യി.
ഓ​ട്ടോ-​ടാ​ക്സി പാ​ർ​ക്കിം​ഗി​നും ടൗ​ണി​ൽ സ്ഥ​ല​മി​ല്ലാ​താ​യി. എ​ന്നി​ട്ടും ത​ട​സ്‌​സ​ങ്ങ​ൾ നീ​ക്കി റോ​ഡു​പ​ണി ന​ട​ത്തു​ന്ന​തി​നു ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ശു​ഷ്കാ​ന്തി കാ​ട്ടു​ന്നി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​മെ​ന്നു ആ​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി. ​ഇ​സ്ഹാ​ഖ​ലി, ജം​ഷീ​ദ് ബാ​വ, ജാ​സ​ർ പാ​ല​ക്ക​ൽ, ല​ത്തീ​ഫ് പു​ന​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.