റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റു​ക​ൾ​ക്കു മ​റ​വി​ൽ മാ​ലി​ന്യ വ്യാ​പാ​ര ലോ​ബി​യെ സ​ഹാ​യി​ക്കാ​ൻ നീ​ക്ക​മെ​ന്ന്
Monday, January 25, 2021 11:28 PM IST
ക​ൽ​പ്പ​റ്റ: റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റു​ക​ൾ​ക്കു മ​റ​വി​ൽ മാ​ലി​ന്യ വ്യാ​പാ​ര ലോ​ബി​യെ സ​ഹാ​യി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി ലൈ​വ് സ്റ്റോ​ക്ക് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. കോ​ഴി​മാ​ലി​ന്യം റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റു​ക​ൾ​ക്കു മാ​ത്ര​മേ ന​ൽ​കാ​വൂ എ​ന്ന വ്യ​വ​സ്ഥ പ​ന്നി​ക്ക​ർ​ഷ​ക​ർ​ക്കു ദോ​ഷം ചെ​യ്യും.
ജി​ല്ല​യി​ൽ ചെ​റു​തും വ​ലു​തു​മാ​യ 500 ഓ​ളം പ​ന്നി​ഫാ​മു​ക​ളു​ണ്ട്. ഇ​ത്ര​യും ഫാ​മു​ക​ളി​ലാ​യി ദി​വ​സ​വും ട​ണ്‍ ക​ണ​ക്കി​നു മി​ച്ച​ഭ​ക്ഷ​ണ​മാ​ണ് സം​സ്ക​രി​ക്കു​ന്ന​ത്. പ​ന്നി​ഫാ​മു​ക​ളെ ആ​ശ്ര​യി​ച്ചാ​ണ് 5,000 ഓ​ളം കു​ടും​ബ​ങ്ങ​ളു​ടെ ഉ​പ​ജീ​വ​നം. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ പ​ന്നി​ക്ക​ർ​ഷ​ക​രു​ടെ സേ​വ​നം വി​ല​മ​തി​ക്കാ​തെ​യാ​ണ് അ​ധി​കാ​രി​ക​ൾ റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റു​ക​ൾ​ക്കു പി​ന്നാ​ലെ പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ 50 വ​രെ പ​ന്നി​ക​ളെ വ​ള​ർ​ത്താ​ൻ ക​ർ​ഷ​ക​ർ​ക്കു അ​നു​മ​തി ന​ൽ​ക​ണം.
പ​ന്നി​ഫാ​മു​ക​ൾ ഹൈ​ടെ​ക് ആ​ക്കു​ന്ന​തി​ൽ കൃ​ഷി​ക്കാ​ർ​ക്കു സാ​ന്പ​ത്തി​ക സ​ഹാ​യ​വും പ​രി​ശീ​ല​ന​വും ല​ഭ്യ​മാ​ക്ക​ണം. ഹോ​ട്ട​ലു​ക​ളി​ലെ മി​ച്ച​ഭ​ക്ഷ​ണ​വും കോ​ഴി​ക്ക​ട​ക​ളി​ലെ വേ​സ്റ്റേും നീ​ക്കു​ന്ന​തി​ന് പ​ന്നി​ക​ർ​ഷ​ക​രെ അ​ധി​കാ​ര​പ്പെ​ടു​ത്ത​ണം. പ​ന്നി​ഫാം ലൈ​സ​ൻ​സ് വ്യ​വ​സ്ഥ​ക​ൾ ഉ​ദാ​ര​മാ​ക്ക​ണം. മി​ച്ച​ഭ​ക്ഷ​ണ​വും കോ​ഴി​വേ​സ്റ്റും പ​ന്നി​ഫാ​മു​ക​ളു​ടെ ആ​വ​ശ്യം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം മാ​ത്രം റെ​ൻ​ഡ​റിം​ഗ് പ്ലാ​ന്‍റു​ക​ൾ​ക്ക് ന​ൽ​ക​ണം. പ​ന്നി​ക്ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ചു ഈ ​മാ​സം 30ന് ​കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ല​ക്ട​റേ​റ്റി​ന് മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ര​വീ​ന്ദ്ര​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി.​വി​ൻ​സ​ൻ, സെ​ക്ര​ട്ട​റി കെ.​എ​ഫ്.​ചെ​റി​യാ​ച്ച​ൻ, ട്ര​ഷ​റ​ർ ജി​ജു മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.